24 April Wednesday

പുനസംഘടനയില്‍ പരാതിയുള്ള മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും: വിഡി സതീശന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Nov 17, 2021

കോഴിക്കോട്> കോണ്‍ഗ്രസ് പുനസംഘടനയില്‍ പരാതിയുള്ള മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണും. ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ പരസ്യപ്പോര് പ്രഖ്യാപിച്ച കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയുള്ള പരാതിയുമായി  ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍  ഹൈക്കമാന്റിനെ കാണാനിരിക്കെയാണ് സതീശന്റെ പ്രതികരണം.

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. നൂറു ശതമാനം പൂര്‍ണതയോടെ ആര്‍ക്കും പ്രവര്‍ത്തിക്കാനാകില്ലെന്നും വിഡി സതീശന്‍ കോഴിക്കോട് പറഞ്ഞു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top