15 December Monday

നിപാ: കോഴിക്കോട് എൻഐടിയിലെ പരീക്ഷകൾ മാറ്റി; ക്ലാസുകൾ ഓൺലൈനിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023


കോഴിക്കോട്> കോഴിക്കോട് ജില്ലയിലെ നിപാ വൈറസ് സാഹചര്യത്തിൽ ജില്ല അധികാരികളുടെ നിർദേശങ്ങൾ പരിഗണിച്ച് എൻഐടിയിലും നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് രജിസ്ട്രാർ അറിയിച്ചു. വരും ദിവസങ്ങളിൽ ഓൺലൈനിൽ ക്ലാസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ എൻഐടിയിലെ പരീക്ഷകളും മാറ്റി.

നിപാ നിയന്ത്രണം ലംഘിച്ച് ക്ലാസുകൾ നടത്തുന്നതായി വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു. ക്ലാസുകൾ നടത്തിയതിൽ ജില്ലാ മെഡിക്കൽ ഓഫിസർക്കും ആരോഗ്യ വകുപ്പ് അധികൃതർക്കും വിദ്യാർഥികൾ പരാതിയും നൽകയിരുന്നു. അധികൃതകരുടെ നടപടി വിവാദമായതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top