19 April Friday

ലൈംഗികാതിക്രമത്തിന്‌ ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമം; കോഴിക്കോട് മെഡിക്കല്‍ കോളേജിൽ 5 പേര്‍ക്ക് സസ്‌പെന്‍ഷന്‍, ഒരാളെ പിരിച്ചുവിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023


കോഴിക്കോട്
കോഴിക്കോട്‌   മെഡിക്കൽ കോളേജ്‌ ഐസിയുവിൽ  പീഡനത്തിനിരയായ രോഗിയുടെ  മൊഴി തിരുത്താൻ   സമ്മർദം ചെലുത്തിയെന്ന പരാതിയിൽ  ആറ്‌ ജീവനക്കാർക്കെതിരെ നടപടി. അഞ്ചുപേരെ സസ്‌പെൻഡ്‌ ചെയ്‌തു.  ഒരു താൽക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു. യുവതിയുടെ പരാതിയിലാണ്‌   പ്രിൻസിപ്പൽ ഡോ. കെ ജി സജീത്ത്‌ കുമാറിന്റെ  നടപടി.  

ഗ്രേഡ് ഒന്ന് അറ്റൻഡർമാരായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് രണ്ട് അറ്റൻഡർമാരായ പി ഇ ഷൈമ, ഷലുജ, നഴ്സിങ്‌ അസിസ്റ്റന്റ്‌ പ്രസീത മനോളി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ദിവസ വേതന ജീവനക്കാരി ദീപയെ പിരിച്ചുവിട്ടു.  

ബുധൻ  ഇവർ ഐസിയുവിലെത്തി കേസിൽനിന്ന് പിന്മാറാൻ ആവശ്യപ്പെട്ടുവെന്ന്‌ യുവതി സൂപ്രണ്ടിന്‌  പരാതിനൽകിയിരുന്നു. അന്വേഷണം നടത്തി കർശന നടപടിയെടുക്കാൻ മന്ത്രി വീണാ ജോർജ്‌ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്‌ ഡയറക്ടർക്ക്‌ നിർദേശംനൽകി.  തൈറോയിഡ്‌ ശസ്‌ത്രക്രിയ‌ക്ക്‌ വിധേയയായ യുവതി  കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ ഐസിയുവിൽ പീഡനത്തിന്‌ ഇരയായത്‌. സംഭവത്തിൽ അറ്റൻഡർ (ഗ്രേഡ്‌ ഒന്ന്‌) വടകര മയ്യന്നൂർ കുഴിപ്പറമ്പത്ത്‌ എം എം ശശീന്ദ്രനെ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top