26 April Friday

കോഴിക്കോട് ഫ്രീഡം സ്‌ക്വയറിന് ദേശീയ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Friday Mar 10, 2023

കോഴിക്കോട്> കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിന്  ഐഐഎ ദേശീയ അവാർഡ്. സാമൂഹിക പ്രതിബദ്ധതയുള്ള നിർമിതികളുടെ വിഭാഗത്തിൽ മികച്ച രൂപകൽപ്പനയ്ക്കാണ് അവാർഡ്. ഡീ എർത്ത് ആർക്കിടെക്റ്റ്‌സ്‌ നേതൃത്വത്തിൽ പി പി വിവേക്, നിഷാൻ എന്നിവരുടെ സംഘമാണ്‌ സ്വാതന്ത്ര്യചത്വരം രൂപകൽപ്പന ചെയ്തത്. കിയാര ലൈറ്റിങ് ആണ്  ഡിനൈനർ. വാസ്തുശിൽപ്പ മേഖലയിലെ മികവിന് രാജ്യത്തെ ഏറ്റവും ഉന്നതമായ അംഗീകാരമാണിത്‌.

എ പ്രദീപ് കുമാർ എംഎൽഎയായിരിക്കേ   ഐഐഎ കോഴിക്കോട് സെന്ററിന്റെ പങ്കാളിത്തത്തോടെ 2020ലായിരുന്നു നിർമാണം. എംഎൽഎ ഫണ്ടിൽ നിന്ന് തുക വകയിരുത്തിയായിരുന്നു പ്രവൃത്തി. ഐഐഎ കാലിക്കറ്റ് സെന്ററുമായി സഹകരിച്ചായിരുന്നു  രൂപകൽപ്പന. നാടിന്റെയും ജനങ്ങളുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നിർമിതി  പ്രാദേശിക വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയുള്ളതാണെന്ന്‌ ജൂറി വിലയിരുത്തി.

പൊതുസ്ഥലത്തെ മികച്ച ഡിസൈനിങ്ങിനുള്ള ട്രെൻഡ്‌സ് അവാർഡിനും പൊതു സ്ഥലത്തെ മികച്ച ലാൻഡ്‌സ്‌കേപ്പ് പ്രൊജക്ടിനുള്ള ഓൾ ഇന്ത്യ സ്‌റ്റോൺ ആർകിടെക്ചർ അവാർഡും നേരത്തെ ഫ്രീഡം സ്‌ക്വയറിന്‌ ലഭിച്ചിരുന്നു. കേരളത്തിലെ ഏറ്റവും സജീവമായ പൊതുഇടങ്ങളിലൊന്നാണ്   ഫ്രീഡം സ്‌ക്വയർ. ലിറ്ററേച്ചർ ഫെസ്റ്റിവെലിന്റെ സ്ഥിരം വേദി കൂടിയാണ് ഇവിടം. ആർക്കിടെക്ച്ചർ ഡിസൈൻ ഡോട്ട് ഇൻ വഴി  ലോകത്തിലെ ഒൻപത് അർബൻ മ്യൂസിയങ്ങളിൽ ഒന്നായും ഈ വേദി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരേ സമയം രണ്ട്‌ വൻ പൊതുപരിപാടികൾ നടത്താവുന്ന സ്‌റ്റേജ്‌ സംവിധാനവും സവിശേഷതയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top