17 December Wednesday

കോഴിക്കോട്‌ മേയറുടെ നിലപാട്‌ അംഗീകരിക്കാനാവില്ല; പരസ്യമായി തള്ളിപ്പറയുന്നു: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

കോഴിക്കോട്‌ > കോഴിക്കോട്‌ മേയർ ഡോ. ബീനാ ഫിലിപ്പ്‌ ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത്‌ തെറ്റെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്‌റ്റർ വാർത്താകുറിപ്പിൽ അറിയിച്ചു.

ബീനാ ഫിലിപ്പ്‌ ആർഎസ്‌എസ്‌ നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയിൽ പങ്കെടുത്ത്‌ സംസാരിച്ച നിലപാട്‌ ശരിയായില്ല. ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സിപിഐ എം എല്ലാ കാലവും ഉയർത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന്‌ കടക വിരുദ്ധമാണ്‌. ഇത്‌ സിപിഐ എമ്മിന്‌ ഒരു വിധത്തിലും അംഗീകരിക്കാനാവുന്നതല്ല. അക്കാരണംകൊണ്ട്‌ തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന്‌ സിപിഐ എം തീരുമാനിച്ചു - മോഹനൻ മാസ്‌റ്റർ പത്രക്കുറിപ്പിൽ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top