29 March Friday

കോട്ടയം ട്രാവൻകൂർ സിമന്റ്സിന്‌ പ്രതിസന്ധി മറികടക്കാൻ സർക്കാർ അടിയന്തിര ധനസഹായം നൽകും: മന്ത്രി പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 28, 2022

കോട്ടയം > കോട്ടയം ട്രാവൻകൂർസിമന്റ്സ് നേരിടുന്ന പ്രതിസന്ധി മറികടക്കാൻസംസ്ഥാന സർക്കാർ അടിയന്തിര ധനസഹായം നൽകുമെന്ന്‌ മന്ത്രി പി രാജീവ്‌. കമ്പനിയുടെ വിവിധ ബാധ്യതകളും നഷ്ടവും നികത്തുന്നതിന് ദീർഘകാലാടിസ്ഥാനത്തിൽപദ്ധതി തയ്യാറാക്കുന്നതിനൊപ്പം ട്രാവൻകൂർസിമന്റ്സിന്റെ പ്രവർത്തന മൂലധന പ്രതിസന്ധി മറികടക്കാനും സർക്കാർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കമ്പനിക്ക് 2010 മുതലുള്ള പാട്ട കുടിശ്ശിക തീർക്കുന്നതിന് വ്യവസായ, റവന്യൂ മന്ത്രി തല യോഗം ചേരും. കമ്പനിയുടെ ബാധ്യത തീർക്കുന്നതിനായി കാക്കനാട് ഉള്ള സ്ഥലം വിൽപന നടത്തുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും. കമ്പനി ഡയറക്‌ടർ ബോർഡിൽ പ്രൊഫഷണലുകളെ ഉൾപ്പെടുത്തും. കമ്പനിയുടെ പ്രധാന ഉൽപന്നമായ വൈറ്റ് സിമന്റ് ഉൽപാദനം വർധിപ്പിക്കാനും ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top