24 April Wednesday

ഇരട്ടപ്പാതയിലൂടെ ട്രെയിനുകൾ ഓടിത്തുടങ്ങും; തുരങ്കത്തിന്‌ പുറത്ത‍് ആദ്യയാത്ര ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

റബർ ബോർഡിന് സമീപത്തെ തുരങ്കത്തിന് വെളിയിൽ പുതുതായി നിർമിച്ച റെയിൽപ്പാളം. ഇന്നുമുതൽ ഇതിലൂടെയാകും ട്രെയിൻ ഓടുക

കോട്ടയം> ചിങ്ങവനം –- ഏറ്റുമാനൂർ ഇരട്ടപ്പാതയുടെ അന്തിമ ജോലികൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. 29ന്‌ ഇരട്ടപ്പാതയിലൂടെ ട്രെയിനുകൾ ഓടിത്തുടങ്ങും. പുതിയതും പഴയതും പാളങ്ങൾ തമ്മിൽ സംയോജിപ്പിക്കുന്ന ‘കട്ട്‌ ആൻഡ്‌ കണക്‌ഷൻ’ ജോലികൾ ബുധനാഴ്‌ച തുടങ്ങും.
 
രാവിലെ മുട്ടമ്പലം ഭാഗത്തെ ലൈനുകൾ യോജിപ്പിക്കും. ഈ പണികൾ പൂർത്തീകരിക്കുന്നതോടെ തുരങ്കത്തിനുവെളിയിലൂടെയുള്ള പുതിയ പാത യാത്രാസജ്ജമാകും. വൈകിട്ട്‌ പോകുന്ന ട്രെയിനുകളാകും ആദ്യം തുരങ്കത്തിനുവെളിയിലൂടെ യാത്ര ആരംഭിക്കുന്നത്‌. 27ന്‌ രാവിലെ പാറോലിക്കൽ ഭാഗത്തെ സംയോജിപ്പിക്കൽ പണികളും തുടങ്ങും. വൈകിട്ടോടെ പൂർത്തിയാകും. രണ്ടുവശങ്ങളിലും സംയോജനം തീരുമ്പോൾ ഇരട്ടപ്പാത യാഥാർഥ്യമാകും.
 
28ന്‌ അവസാന മിനുക്കുപണികൾകൂടി തീർത്ത്‌ 29 മുതൽ ഇരട്ടപ്പാതയിലൂടെയുള്ള യാത്ര ഔദ്യോഗികമായി തുടങ്ങും.  
 രണ്ടു ദിവസംകൊണ്ട്‌ ശേഷിക്കുന്ന എല്ലാ ജോലികളും തീർക്കാനാണ്‌ ശ്രമം. സിഗ്‌നലിന്റെ ജോലികൾ ഏറെക്കുറെ തീരാറായി. സിവിൽ, ഇലക്‌ട്രിക്, ട്രാക്ക്‌ എന്നിവയുടെ അവസാനഘട്ട ഒരുക്കങ്ങളാണ്‌ നടക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top