04 July Friday

അവിശ്വാസം പാസായി; കോട്ടയം നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

കോട്ടയം നഗരസഭയിൽ അവിശ്വാസ പ്രമേയ അവതരണത്തിനായി എൽ ഡി എഫ് കൗൺസിലർമാർ എത്തിയപ്പോൾ

കോട്ടയം > കോട്ടയം നഗരസഭയിൽ യുഡിഎഫിന്‌ ഭരണം നഷ്‌ടമായി. ചെയർപേർസണെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി.

52 അംഗ കൗൺസിൽ 29 പേരുടെ പിന്തുണയോടെയാണ്‌ അവിശ്വാസം പാസായത്‌. 21 എൽഡിഎഫ് അംഗങ്ങളും 8 ബിജെപി അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചു. ഒരു എൽഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി. 22 യുഡിഎഫ് അംഗങ്ങൾ അവിശ്വാസത്തിൽ നിന്ന് വിട്ടുനിന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top