26 April Friday

കോട്ടയം നഗഗരസഭ യുഡിഎഫിന്‌; ബിൻസി സെബാസ്‌റ്റ്യൻ ചെയർപേഴ്‌സൺ

വെബ് ഡെസ്‌ക്‌Updated: Monday Nov 15, 2021

കോട്ടയം> കോട്ടയം മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ സ്‌ഥാനാർഥി  ബിൻസി സെബാസ്‌റ്റ്യന്‌  ജയം. എൽഡിഎഫ്‌ സ്‌ഥാനാർഥി അഡ്വ. ഷീജ അനിലിനെക്കാൾ ഒരു വോട്ടാണ്‌ ബിൻസിക്ക്‌ അധികം ലഭിച്ചത്‌. ബിൻസിക്ക്‌ 22 വോട്ടും ഷീജക്ക്‌ 21 വോട്ടും ലഭിച്ചു.

മുൻ അധ്യക്ഷയാണ്‌  ബിൻസി സെബാസ്‌റ്റ്യൻ . ലിസി കുര്യനെ മത്സരിപ്പിക്കണമെന്ന കേരള കോൺഗ്രസിന്റെ ആവശ്യം കോൺഗ്രസ്‌ അംഗീകരിച്ചിരുന്നില്ല. കേരള കോൺഗ്രസിന്‌ സ്‌റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷപദം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.

യുഡിഎഫിനെതിരെ സ്വതന്ത്രയായി മത്സരിച്ച്‌ ജയിച്ച ബിൻസി സെബാസ്‌റ്റ്യനെ ചാക്കിട്ട്‌പിടിച്ചാണ്‌ കഴിഞ്ഞതവണ യുഡിഎഫ്‌ ജയിച്ചത്‌. അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിന്‌ ഭരണംനഷ്‌ടമായി. തുടർന്നാണ്‌ വോട്ടെടുപ്പ്‌ വേണ്ടിവന്നത്‌.  നഗരസഭ കക്ഷിനില: എൽഡിഎഫ്‌- 22, യുഡിഎഫ്‌- 21, സ്വതന്ത്ര- ഒന്ന്‌, ബിജെപി- എട്ട്‌ എന്നിങ്ങനെയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top