25 April Thursday
അടയ്‌ക്കാ പറിക്കാൻ കയറുമ്പോഴാണ്‌ അപകടം

കവുങ്ങ്‌ ഒടിഞ്ഞ്‌ ആറ്റിൽവീണ്‌ യുവാവ്‌ മുങ്ങിമരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

പെരുനാട് > അടയ്‌ക്കാ പറിക്കാൻ കവുങ്ങിൽ കയറിയയാൾ കവുങ്ങ്‌ ഒടിഞ്ഞ്‌ ആറ്റിൽവീണ്‌ മുങ്ങിമരിച്ചു. അടിച്ചീപ്പുഴ വടക്കേതിൽ ഗോപിയുടെ മകൻ സുനിൽ(45) ആണ്‌ മരിച്ചത്‌. ചൊവ്വാ പകൽ രണ്ടിനാണ്‌ അപകടം. മടത്തുംമുഴിയിലെ പുരയിടത്തിൽ അടയ്‌ക്കാ പറിക്കാൻ കയറിയപ്പോൾ കവുങ്ങ് ഒടിഞ്ഞ്‌ കക്കട്ടാറ്റിൽ വീഴുകയായിരുന്നു.

നല്ല ആഴമുള്ള സ്ഥലമായതിനാൽ രക്ഷിക്കാനായില്ല. നാട്ടുകാരും പെരുനാട് പൊലീസും ഫയർഫോഴ്‌സും ചേർന്നാണ്‌ മൃതദേഹം കണ്ടെത്തിയത്‌. മൃതദേഹം പോസ്റ്റ്മാർട്ടത്തിനുവേണ്ടി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക്‌ മാറ്റി. ഭാര്യ: ശാന്ത. മക്കൾ: സുമി, സുജിത്ത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top