25 April Thursday

കോട്ടയത്ത് കാർ നിർത്തിയിട്ട ലോറിയിലിടിച്ച് ഒരുവയസുകാരി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022

പാലാ> ഐങ്കൊമ്പിൽ നിയന്ത്രണം നഷ്‌ടമായ കാർ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ച് ഒരു വയസുകാരി മരിച്ചു. അടിമാലി സ്വദേശികളായ മനേഷ്- മെറിൻ ദമ്പതികളുടെ മകൾ നിയോമി (ചിന്നു) ആണ് മരിച്ചത്. അപകടത്തിൽ അമ്മ മെറിനും, മെറിന്റെ പിതാവ് വാവച്ചനും പരിക്കേറ്റിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. കുട്ടിക്ക് അസുഖമായിരുന്നതിനാൽ അടിമാലിയിൽ നിന്നും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലേയ്ക്കു വരുന്ന വഴിയാണ് അപകടം. ഐങ്കൊമ്പ് ഭാഗത്തു വച്ച് റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം നഷ്ടമായ കാർ, റോഡരികിൽ പാർക്ക് ചെയ്തിരുന്നു ലോറിയുടെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു.

റോഡിലേക്ക് മറിഞ്ഞ കാറിൽ നിന്ന് നാട്ടുകാർ മൂന്ന് പേരെയും പുറത്തെടുത്ത് പാലാ ജനറൽ ആശുപത്രിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഒരുവയസുകാരിയുടെ ജീവൻ രക്ഷിക്കാനായില്ല. പിതാവ് മനേഷ് വിദേശത്താണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top