20 April Saturday

സ്റ്റുഡിയോ ഉടമയുടെ കൊലപാതകം: സുഹൃത്തായ യൂത്ത് കോണ്‍ഗ്രസ് നേതാവും മാതാപിതാക്കളും അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

പിടിയിലായ എല്‍ദോ ജോയ്

കോതമംഗലം > കോതമംഗലത്ത് സ്റ്റുഡിയോ ഉടമയുടെ മരണത്തില്‍ സുഹൃത്തായ യൂത്ത് കോണ്‍ഗ്രസ് നേതാവും, സുഹൃത്തിന്റെ മാതാപിതാക്കളും അറസ്റ്റില്‍. പെരിയാര്‍വാലി കനാലിന് സമീപം ചേലാട് സെവന്‍ ആര്‍ട്‌സ് സ്റ്റുഡിയോ ഉടമ  എല്‍ദോസ് പോളിനെയാണ (42)  കഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പിണ്ടിമന സ്വദേശി എല്‍ദോ ജോയി(28)യെയും മാതാപിതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി എല്‍ദോ ജോയ് യൂത്ത് കോണ്‍ഗ്രസിന്റെ പിണ്ടിമന മണ്ഡലം ജനറല്‍ സെക്രട്ടറിയാണ്.

കൊല്ലപ്പെട്ട എല്‍ദോസ് പോള്‍

കൊല്ലപ്പെട്ട എല്‍ദോസ് പോള്‍

എല്‍ദോസ് പോളിനെ പ്രതി എല്‍ദോ ആയുധം ഉപയോഗിച്ച് തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ശേഷം എല്‍ദോസ് പോളിനെ സ്‌കൂട്ടറിന്റെ നടുക്കിരുത്തി പ്രതി എല്‍ദോയും പിതാവ് പുത്തന്‍പുരയ്ക്കല്‍ ജോയിയും കൂടി പെരിയാര്‍വാലി കനാലിന് സമീപം കൊണ്ടിടുകയായിരുന്നു. കോടാലിയും മരിച്ച എല്‍ദോ പോളിന്റെ മൊബൈലും കത്തിച്ച് കളഞ്ഞത് പ്രതിയുടെ മാതാവാണ്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് പ്രതിയുടെ മാതാവിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

മരണപ്പെട്ട  സ്റ്റുഡിയോ ഉടമയില്‍ നിന്നും എല്‍ദോ 2 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പിണ്ടിമന പഞ്ചായത്ത് മൂന്നാം വാര്‍ഡ് സ്വദേശികളാണ് പ്രതികള്‍. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top