25 April Thursday

മാനസയുടെ കൊലപാതകം: തോക്കിന്റെ ഉറവിടം തേടി പൊലീസ്‌ ബിഹാറിലേക്ക്‌

സ്വന്തം ലേഖകൻUpdated: Sunday Aug 1, 2021

കൊച്ചി > കോതമംഗലത്ത്‌ ഡെന്റൽ കോളേജ്‌ വിദ്യാർഥിനി മാനസയെ വെടിവച്ചുകൊല്ലാനുപയോഗിച്ച തോക്കിന്റെ ഉറവിടം തേടി പൊലീസ്‌ സംഘം ബിഹാറിലേക്കു പോകും. എറണാകുളം റൂറൽ എസ്‌പി കെ കാർത്തിക്കിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണസംഘം അടുത്തദിവസം ബിഹാറിലേക്ക്‌ പോകുന്നത്‌.

സഹായത്തിനായി സംഘം ബിഹാർ പൊലീസ്‌ മേധാവിയുമായി ആശയവിനിമയം നടത്തി. മരിച്ച രഖിൽ ലൈസൻസില്ലാത്ത തോക്ക്‌ വാങ്ങിയത്‌ ബിഹാറിൽനിന്നാണെന്ന്‌ കണ്ടെത്തിയതിനെത്തുടർന്നാണ്‌ അവിടേക്ക്‌ പോകുന്നത്‌. ആദിത്യനുൾപ്പെടെയുള്ള ബിസിനസ്‌ പങ്കാളികൾ, സുഹൃത്തുക്കൾ എന്നിവരിൽനിന്ന്‌ പൊലീസ്‌ മൊഴിയെടുത്തു. ആഴ്‌ചകൾക്കുമുമ്പ്‌ രഖിൽ ബിഹാറിൽ സുഹൃത്തിനൊപ്പം പോയിരുന്നുവെന്ന്‌ സൈബർസെൽ കണ്ടെത്തിയിട്ടുണ്ട്‌.

ജൂലൈ 12 മുതൽ 20 വരെ ഇവിടെ തങ്ങിയതായാണ്‌ വിവരം. ബംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ രഖിൽ ഇന്റീരിയർ ഡിസൈനിങ്‌ ജോലികൾ നടത്തിയിരുന്നു. സ്വന്തം കാർ വിറ്റ പണമുപയോഗിച്ചാണ്‌ തോക്ക്‌ വാങ്ങിയത്‌. എറണാകുളത്തുനിന്ന്‌ ട്രെയിനിൽ ബിഹാറിലേക്ക്‌ പോയി എന്നാണ്‌ പൊലീസ്‌ നിഗമനം. ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top