06 July Sunday

മാനസയുടെ മൃതദേഹവുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021

കോതമംഗലം> മാനസയുടെ മൃതദേഹവുമായി കണ്ണൂരില്‍ എത്തി കോതമംഗലത്തേക്ക് തിരിച്ച് പോകുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. മാഹിപ്പാലത്തിന് സമീപം പരിമടത്ത് വച്ചാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്.

ആംബുലന്‍സിലുണ്ടായിരുന്ന രണ്ട് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ഇരുവരെയും കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറി ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു.

 കോതമംഗലം പുന്നേക്കാട് സ്വദേശി എമില്‍ മാത്യു, വെട്ടാമ്പാറ സ്വദേശി ബിട്ടു കുര്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ 2.50-ഓടെയാണ് അപകടമുണ്ടായത്.

കണ്ണൂരിലെ എകെജി ആശുപത്രിയിലേക്കാണ് മാനസയുടെ മൃതദേഹം എത്തിച്ചത്.അവിടെ നിന്ന്  കോതമംഗലത്തേക്ക് മടങ്ങിവരുമ്പോഴാണ് അപകടം നടന്നത്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top