26 April Friday

നെല്ലിക്കുഴി ആറാം വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു; അരുൺ സി ഗോവിന്ദിന് വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

കൊച്ചി> കോതമംഗലം -നെല്ലിക്കുഴി പഞ്ചായത്തിലെ  തൃക്കാരിയൂർ തുളുശ്ശേരികവല ആറാംവാർഡ് എൽഡിഎഫ് പിടിച്ചെടുത്തു.  എൽഡിഎഫ് സ്ഥാനാർത്ഥി അരുൺ സി ഗോവിന്ദ് ആണ്  വിജയിച്ചത് . പട്ടികജാതി സംവരണ വാർഡായ ആറാം വാർഡിൽ തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി എൻഡിഎയിലെ ഉണ്ണികൃഷ്ണൻ മാങ്ങോടിനെ  99 വോട്ടിനാണ് അരുൺ സി ഗോവിന്ദ് പരാജയപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാർഥി വിജിത്ത് വിജയന് മൂന്നാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളൂ.

  ബിജെപി  അംഗം മെമ്പർ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.21 അംഗ ഭരണസമിതിയിൽ എൽഡിഎഫ്  - 13,യുഡിഎഫ്  - 5, ബിജെപി  - 2 എന്നിങ്ങനെയാണ് കക്ഷി നില. 80.20 ശതമാനം പോളിംഗാണ് നടന്നത്. 1398 പേർ ആകെ വോട്ട് ചെയ്തു.എൽഡിഎഫ്- 640, ബിജെപി -541, യുഡിഫ് -212 എന്നിങ്ങനെയാണ് വോട്ടുകൾ നേടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top