26 April Friday

'കേരളത്തിന് കാവലാവുക, വലതുപക്ഷ അജണ്ട തിരിച്ചറിയുക'; കൂത്തുപറമ്പ് ദിനത്തില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിരോധാഗ്‌നി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 24, 2020

തിരുവനന്തപുരം> നവംബര്‍ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തില്‍ 'കേരളത്തിന് കാവലാവുക, വലതുപക്ഷ അജണ്ട തിരിച്ചറിയുക' എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാനത്തെ എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും ഡിവൈഎഫ്‌ഐ യുവജന പ്രതിരോധാഗ്‌നി സംഘടിപ്പിക്കും.  കൂത്തുപറമ്പില്‍ നടക്കുന്ന പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം ഉദ്ഘാടനം ചെയ്യും.

സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്, സംസ്ഥാന ട്രഷറര്‍ എസ്.കെ.സജീഷ്, സംസ്ഥാന ജോ. സെക്രട്ടറി വി.കെ.സനോജ് എന്നിവര്‍ പങ്കെടുക്കും. കൂത്തുപറമ്പിലെ ഐതിഹാസിക സമരത്തിന് 26 വയസ് തികയുകയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയെ കച്ചവടവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ സമരം നടക്കുന്ന ഘട്ടത്തിലാണ് പരിയാരം മെഡിക്കല്‍ കോളേജ് സ്വകാര്യ സ്വത്താക്കി മാറ്റാനുള്ള നീക്കം നടക്കുന്നത്.

ഇതിനെതിരായി സമാധാനപരമായി പ്രതിഷേധം സംഘടിപ്പിച്ചവരെയാണ് പൊലീസ് വെടിവെച്ചത്. ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന ഭരണകൂടങ്ങള്‍ക്കെതിരെയുള്ള യുവതയുടെ കരുത്തുറ്റ പോരാട്ടത്തിന്റെ ഓര്‍മ്മകളാണ് കൂത്തുപറമ്പ് ഓര്‍മ്മ നല്‍കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 'കേരളത്തിന് കാവലാവുക, വലതുപക്ഷ അജണ്ട തിരിച്ചറിയുക' എന്ന മുദ്രാവാക്യമുയര്‍ത്തി നവംബര്‍ 25 ന് സംസ്ഥാന വ്യാപകമായി നടക്കുന്ന യുവജന പ്രതിരോധാഗ്‌നിയില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും അണിചേരാന്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് സ്വാഗതം ചെയ്തു.    


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top