24 April Wednesday

ക്വാറന്റൈന്‍ ലംഘിച്ച കൊല്ലം സബ് കലക്ടര്‍ക്ക് സസ്പെന്‍ഷന്‍

സ്വന്തം ലേഖകന്‍Updated: Friday Mar 27, 2020

കൊല്ലം > ക്വാറന്റൈന്‍ ലംഘിച്ച് മുങ്ങിയ കൊല്ലം സബ് കലക്ടറെ  സസ്പെന്‍ഡ് ചെയ്തു.  ഉത്തര്‍പ്രദേശ് സ്വദേശി  അനുപം മിശ്രയെയാണ് സര്‍വീസ് ചട്ടം ലംഘിച്ചതിന് സസ്പെന്റ് ചെയ്തത്. കലക്ടര്‍ ബി അബ്ദുള്‍നാസറിന്റെ റിപ്പൊര്‍ട്ടിനെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍.  അനുപം മിശ്രക്കെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ പരാതിപ്രകാരം കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.

ക്വാറന്റൈയിനിലായിരുന്ന യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍  അനുപം മിശ്ര കൊല്ലം തേവള്ളിയിലുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സില്‍നിന്നാണ്  അനുമതിയില്ലാതെ   കടന്നത്. 2016 ഐഎഎസ് ബാ്ച്ചുകാരനായ ഇദ്ദേഹം  മധുവിധു ആഘോഷിക്കാന്‍ അവധിയെടുത്തിരുന്നു.   സിംഗപ്പൂര്, മലേഷ്യ എന്നിവിടങ്ങളിലെ യാത്രയ്ക്ക് ശേഷം 18ന് തിരികെയെത്തി സര്‍വീസില്‍ പ്രവേശിച്ചു.  ക്വാറന്റൈനില്‍ കഴിയാന്‍   കലക്ടര്‍ നിര്‍ദേശിച്ചു.  ഗണ്‍മാന്‍, ഡ്രൈവര്‍ എന്നിവരെയും ക്വാറന്റൈന് അയച്ചു. എന്നാല്‍, രണ്ടു ദിവസമായി ക്വാര്‍ട്ടേഴ്സില്‍ കാണാത്തതിനാല്‍ സമീപത്തുള്ളവര്‍ കലക്ടറെ അറിയിച്ചു.

കലക്ടറുടെ നിര്‍ദേശ പ്രകാരം ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ക്വാര്‍ട്ടേഴ്സ്  പൂട്ടിയ നിലയിലായിരുന്നു. പിന്നീട് അനുപം മിശ്ര കലക്ടറെ ഫോണില്‍ ബന്ധപ്പെട്ടു. തനിക്ക് ഭാഷ വശമില്ലെന്നും ഒറ്റപ്പെട്ടതിനാല്‍ ബംഗളൂരുവിലുള്ള സഹോദരന്റെ വീട്ടിലേക്ക് മടങ്ങിയതാണെന്നും അറിയിച്ചു. പിന്നീടാണ് കാണ്‍പൂരിലാണെന്ന മറുപടി ലഭിച്ചത്. തുടര്‍ന്ന് കലക്ടര്‍ നിയമലംഘനത്തിനെതിരെ സര്‍ക്കാരിന്  റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

ഐപിസി 269 ( പകര്‍ച്ചവ്യാധി പകര്‍ത്തുന്ന സഞ്ചാരം) 270 ( മാരകരോഗം പകര്‍ത്തുന്ന പ്രവ്യത്തി) ,271 ( ക്വാറന്റയിന്‍ ചട്ടം ലംഘനം), 188 (സര്‍ക്കാര്‍ സര്‍വീസ് ചട്ടം ലംഘനം ) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ്. നാലു വകുപ്പുകള്‍ക്കുമായി മൂന്നര വര്‍ഷം വരെ  തടവും പിഴയുമാണ്  ശിക്ഷ് .  ക്വാറന്റയിന്‍  സ്വന്തം  വീട്ടിലാണെന്ന് കരുതിയാണ് സ്ഥലംവിട്ടതെന്നാണ് അനുപം മിശ്രയുടെ വിശദീകരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top