16 December Tuesday

മഹോത്സവത്തെ നെഞ്ചേറ്റി കൊല്ലം

ജയൻ ഇടയ്‌ക്കാട്‌Updated: Monday Oct 2, 2023
കൊല്ലം > ചരിത്രം സമ്പന്നമാക്കിയ കാഴ്‌ചകളും കേൾക്കാകഥകളും കാലത്തിനൊപ്പം വേണ്ട തിരിച്ചറിവുകളും നിറഞ്ഞ കൊല്ലം മഹോത്സവം നാട്‌ നെഞ്ചേറ്റി. കൊല്ലം ശ്രീനാരായണകോളേജ്‌  അങ്കണത്തിലെ തിങ്ങിനിറഞ്ഞ സദസ്സിനെ ത്രസിപ്പിച്ച്‌ തൃശൂർ വയലി ബാൻഡിന്റെ മുളയുടെ ഗീതം പെയ്‌തിറങ്ങി. നൃത്തശിൽപ്പവും സീതക്കളിയും കാക്കാരിശി നാടകവുമായി കൊല്ലത്തിന്റെ തനതു കലാരൂപങ്ങൾ അരങ്ങുവാണു. ചരിത്രസത്യങ്ങളിലേക്ക്‌ വെളിച്ചംവീശി രണ്ടുനാൾ നീണ്ട മഹോത്സവത്തിന്‌ സമാപനം.
 
കൊല്ലത്തിന്റെ ബഹുസ്വരതയുടെ സാംസ്‌കാരിക ചരിത്രത്തെ സ്‌പർശിക്കുന്ന 370 പ്രബന്ധം രണ്ടു ദിവസമായി അവതരിപ്പിച്ചു.  
ഞായറാഴ്‌ച രണ്ടു സെമിനാറും സിമ്പോസിയവും നടന്നു. ‘ബഹുസ്വരതാപാരമ്പര്യം’  വിഷയത്തിൽ നടന്ന സിമ്പോസിയം ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ ഉദ്‌ഘാടനംചെയ്‌തു.  ‘കൊല്ലത്തിന്റെ സമഗ്രവികസനം’ സെമിനാർ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ടിഎം തോമസ്‌ ഐസക്കും  ‘കൊല്ലത്തിന്റെ സാംസ്‌കാരിക പാരമ്പര്യം’ സെമിനാർ നോവലിസ്റ്റ്‌ ജി ആർ ഇന്ദുഗോപനും ഉദ്‌ഘാടനംചെയ്‌തു. 33 വിഷയമേഖലയുടെ സംഗ്രഹം  ടി എം തോമസ്‌ ഐസക്‌ അവതരിപ്പിച്ചു.  
 
സമാപനസമ്മേളനം സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി ഉദ്‌ഘാടനംചെയ്‌തു. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. ധനമന്ത്രി കെ എൻ ബാലഗോപാൽ, എം മുകേഷ്‌ എംഎൽഎ, സംഘാടകസമിതി ചെയർമാൻ കെ വരദരാജൻ, എൻ എസ്‌ പഠനഗവേഷണകേന്ദ്രം കൺവീനർ എസ്‌ സുദേവൻ എന്നിവർ പങ്കെടുത്തു. കൊല്ലം മഹോത്സവം ഡയറക്ടർ ആർ സുനിൽകുമാർ സ്വാഗതവും കോ–-ഓർഡിനേറ്റർ വി കെ അനിരുദ്ധൻ നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top