കൊല്ലം > എൻ എസ് പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കൊല്ലം മഹോത്സവം സെപ്റ്റംബർ 30നും ഒക്ടോബർ ഒന്നിനുമായി കൊല്ലം ശ്രീനാരായണ കോളേജിൽ നടക്കും. മുപ്പതിന് രാവിലെ 9.30ന് എ കെ ജി പഠന ഗവേഷണകേന്ദ്രം ഡയറക്ടർ എസ് രാമചന്ദ്രൻപിള്ള കൊല്ലം മഹോത്സവം ഉദ്ഘാടനംചെയ്യും. തുടർന്ന് 15 സമാന്തര വേദിയിലായി വിവിധ വിഷയങ്ങളിൽ സെമിനാറും സിമ്പോസിയങ്ങളും ചർച്ചകളും നടക്കും. തനതു കലാരൂപങ്ങളും അവതരിപ്പിക്കും. ശാസ്ത്ര-സാങ്കേതിക -അക്കാദമിക് രംഗങ്ങളിലെ പ്രമുഖരും മഹോത്സവത്തിൽ പങ്കാളികളാകും.
കൊല്ലത്തിന്റെ സമ്പന്നമായ സാമൂഹിക- രാഷ്ട്രീയ- സാംസ്കാരിക- വൈജ്ഞാനിക തനിമ വിളിച്ചോതുന്ന കൊല്ലം മഹോത്സവത്തിൽ കലയും സാഹിത്യവും സംസ്കാരവും വ്യവസായവും ഭാഷയും ലിംഗസമത്വവും പരിസ്ഥിതിയും ഉൾപ്പെടെയുള്ള 33 വിഷയങ്ങളെ അധികരിച്ചു കൊണ്ടുള്ള 300 ഓളം പ്രബന്ധങ്ങൾ അവതരിപ്പിക്കും.
കൊല്ലം മഹോത്സവം: അക്കാദമിക് സെഷനുകൾ
കൃഷി
എം കെ ഭാസ്‌കരൻ ഹാളിൽ ശനി പകൽ 11.30 മുതൽ 1.30വരെ കൃഷിയെ അടിസ്ഥാനമാക്കി അക്കാദമിക് സെഷനിൽ ജോർജ് മാത്യൂ അധ്യക്ഷനാകും. എ ജി സന്തോഷ് സ്വാഗതം പറയും. ടി പ്രേംലാൽ മോഡറേറ്ററാകും. കൊല്ലത്തിന്റെ കാർഷിക ചരിത്രം, കൊല്ലത്തിന്റെ നെൽക്കൃഷി, കൊല്ലത്തെ കശുമാവ് കൃഷി സാധ്യതകൾ, കൊല്ലം ജില്ലയിൽ നടപ്പാക്കുന്ന നൂതന കാർഷിക സങ്കേതങ്ങൾ, കൊല്ലം ജില്ലയിലെ തെങ്ങ് കൃഷി തുടങ്ങിയ തുടങ്ങിയ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
മൃഗപരിപാലനം
ഡി ബാലചന്ദ്രൻ ഹാളിൽ ശനി പകൽ 2.30 മുതൽ വൈകിട്ട് 4.30വരെ മൃഗപരിപാലനം അടിസ്ഥാനമാക്കിയുള്ള അക്കാദമിക് സെഷനിൽ അഡ്വ. ബിജു കെ മാത്യൂ അധ്യക്ഷനാകും. ഡോ. ഡി ഷൈൻകുമാർ സ്വഗതം പറയും. ഡോ. ബി അജിത് ബാബു മോഡറേറ്ററാകും. കൊല്ലം ജില്ലയിലെ വന്യജീവി –-മനുഷ്യസംഘർഷം, കൊല്ലം ജില്ലയിലെ ജന്തുജന്യരോഗങ്ങൾ: കരുതലും കാഴ്ചപ്പാടും, കൊല്ലം ജില്ലയിലെ മൃഗചികിത്സാരംഗത്തെ ഉന്നതസാങ്കേതികവിദ്യകൾ, ആന്റിമൈക്രോബിയൽ പ്രതിരോധം കൊല്ലം ജില്ലയിൽ, ക്ഷീരകർഷകർ –-സബ്സിഡികളും ധനസഹായ പദ്ധതികളും തുടങ്ങിയ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ചരിത്രസ്മാരകങ്ങൾ
ശൂരനാട് കുഞ്ഞൻപിള്ള ഹാളിൽ ശനി പകൽ 11.30 മുതൽ 1.30വരെ ചരിത്രസ്മാരകങ്ങൾ എന്ന വിഷയത്തിലുള്ള അക്കാദമിക് സെഷനിൽ എം എച്ച് ഷാരിയർ അധ്യക്ഷനാകും. ഡോ. എസ് നസീബ് സ്വാഗതം പറയും. ഡോ. എ ഷാജി മോഡറേറ്ററാകും. കൊല്ലത്തിന്റെ പുരാവസ്തു ചരിത്രം: സ്മാരകങ്ങളിലൂടെയും പുരാവസ്തുക്കളിലൂടെയും, കൃഷ്ണപുരം കൊട്ടാരം –- കൊല്ലത്തിന്റെ ചരിത്രത്തിൽ, ശിഷ്ടമാകാത്ത ചരിത്രശേഷിപ്പുകൾ –-കൊല്ലം നഗരഹൃദയത്തിലെ ചരിത്ര നിർമിതികളുടെ വർത്തമാനം, തങ്കശേരി, തൃക്കരുവ: ദേശം, ചരിത്രം, സംസ്കാരം തുടങ്ങിയ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
കടലോരം, മീൻപിടിത്തം, തുറമുഖം
ഡോ. വി വി വേലുക്കുട്ടിഅരയൻ ഹാളിൽ ശനി പകൽ 2.30 മുതൽ വൈകിട്ട് 4.30വരെ കടലോരം, മീൻപിടിത്തം, തുറമുഖം വിഷയത്തിൽ അക്കാദമിക് സെഷൻ സംഘടിപ്പിക്കും. ടി മനോഹരൻ അധ്യക്ഷനാകും. എച്ച് ബേസിൽലാൽ സ്വാഗതം പറയും. ഡോ. കെ കെ അപ്പുക്കുട്ടൻ മോഡറേറ്ററാകും.
കൊല്ലം ജില്ലയുടെ സമുദ്രമത്സ്യബന്ധന മേഖല –-ഒരവലോകനം, ശക്തികുളങ്ങരയിലെ യന്ത്രവൽക്കരണവും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പാർശ്വവൽക്കരണവും മൺസൂൺകാല മീൻപിടിത്ത നിരോധനം–- കൊല്ലത്തിന്റെ പശ്ചാത്തലത്തിൽ, ഇൻഡോ നോർവീജിയൻ പ്രോജക്ട്, കൊല്ലം ജില്ലയിലെ മീൻപിടിത്തരംഗത്തിന്റെ പുരോഗതിയ്ക്കും നിലനിൽപ്പിനും വേണ്ട പദ്ധതികൾ തുടങ്ങിയ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
വ്യവസായം, വാണിജ്യം
കെ രവീന്ദ്രനാഥൻനായർ ഹാളിൽ വ്യവസായം, വാണിജ്യം വിഷയത്തിൽ ശനി പകൽ 11.30 മുതൽ 1.30വരെയുള്ള അക്കാദമിക് സെഷനിൽ ജെ മേഴ്സിക്കുട്ടിഅമ്മ അധ്യക്ഷയാകും. കെ രാഘവൻ സ്വാഗതം പറയും. ഡോ. വസന്തഗോപാൽ മോഡറേറ്ററാകും. കൊല്ലത്തിന്റെ വാണിജ്യവ്യവസായ ചരിത്രം, ധാതുമണൽ അധിഷ്ഠിത വ്യവസായങ്ങളുടെ വികസന സാധ്യതകൾ –- കെഎംഎംഎൽ ചവറ, കയർ വ്യവസായത്തിലെ പ്രതിസന്ധികളും പ്രതിവിധികളും കൊല്ലം ജില്ലയെ അധികരിച്ച് ഒരു പഠനം, മങ്ങാടൻ കയർ, കൊല്ലം ജില്ലയിലെ കശുവണ്ടി മേഖലയിൽ പ്രവർത്തിക്കുന്ന അതിഥിത്തൊഴിലാളികളുടെ പ്രശ്നങ്ങൾ തുടങ്ങിയ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
തൊഴിലാളിപ്രസ്ഥാനം, ബഹുജന പോരാട്ടങ്ങൾ
സി പി കരുണാകരൻപിള്ള ഹാളിൽ ശനി പകൽ 2.30 മുതൽ വൈകിട്ട് 4.30വരെ തൊഴിലാളിപ്രസ്ഥാനം, ബഹുജനപോരാട്ടങ്ങൾ വിഷയത്തിലുള്ള അക്കാദമിക് സെഷനിൽ ബി തുളസീധരക്കുറുപ്പ് അധ്യക്ഷനാകും. ഡോ. എൻ പ്രമോദ് സ്വാഗതം പറയും. എ ബിന്ദു മോഡറേറ്ററാകും.
കടയ്ക്കൽ വിപ്ലവം, കൊല്ലത്തിന്റെ തൊഴിലാളി പ്രസ്ഥാനചരിത്രം, കൊല്ലത്തിന്റെ കശുവണ്ടിത്തൊഴിലാളി പ്രസ്ഥാനം, കൊല്ലത്തെ കയർത്തൊഴിലാളി പോരാട്ടങ്ങൾ, കൊല്ലം ജില്ലയിലെ മോട്ടോർ തൊഴിലാളികളും ട്രേഡ് യൂണിയൻ പ്രസ്ഥാനവും തുടങ്ങിയ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
സ്ത്രീജീവിതവും പോരാട്ടങ്ങളും
സ്ത്രീജീവിതവും പോരാട്ടങ്ങളും വിഷയത്തിൽ കെ ഒ ഐഷാബായി ഹാളിൽ ശനി പകൽ 11.30 മുതൽ 1.30വരെയുള്ള അക്കാദമിക് സെഷനിൽ സൂസൻകോടി അധ്യക്ഷയാകും. ജി എസ് ഷൈലാമണി സ്വാഗതം പറയും. ഡോ. ചിത്രാ ഗോപിനാഥ് മോഡറേറ്ററാകും.
സ്ത്രീജീവിതവും പോരാട്ടങ്ങളും –-കൊല്ലം ജില്ലയിൽ, സ്ത്രീ ശാക്തീകരണം –- കൊല്ലത്തിന്റെ പശ്ചാത്തലത്തിൽ, സ്ത്രീ കലാപാരമ്പര്യം –-കൊല്ലത്തിന്റെ ചരിത്രത്തിൽ, സ്ത്രീയും നിയമസംരക്ഷണവും ലിംഗനീതിയും സ്ത്രീസമൂഹവും–- കൊല്ലം ജില്ലയുടെ പശ്ചാത്തലത്തിൽ തുടങ്ങിയ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ഭൂപ്രകൃതി, ജനസംഖ്യ, സ്ഥലനാമചരിത്രം
ഇളംകുളം കുഞ്ഞൻപിള്ള ഹാളിൽ ശനി പകൽ 2.30 മുതൽ വൈകിട്ട് 4.30വരെ ഭൂപ്രകൃതി, ജനസംഖ്യ, സ്ഥലനാമചരിത്രം എന്ന വിഷയത്തിലുള്ള അക്കാദമിക് സെഷനിൽ എസ് രാജേന്ദ്രൻ അധ്യക്ഷനാകും. തോമസ് താമരശേരി സ്വാഗതം പറയും. വിളക്കുടി രാജേന്ദ്രൻ മോഡറേറ്ററാകും. കൊല്ലത്തിന്റെ ഭൂവിജ്ഞാനീയം, കൊല്ലം ജില്ലയിലെ ഭൂജലസ്രോതസ്സുകൾ, കൊല്ലത്തിന്റെ ജനസംഖ്യ, പരവൂർ, കല്ലടയുടെ ചരിത്രപ്രാധാന്യം തുടങ്ങിയ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
സഹകരണ മേഖല
പി രവീന്ദ്രൻ ഹാളിൽ സഹകരണ മേഖല എന്ന വിഷയത്തിൽ ശനി പകൽ 11.30 മുതൽ 1.30വരെയുള്ള അക്കാദമിക് സെഷനിൽ പി രാജേന്ദ്രൻ അധ്യക്ഷനാകും. ആർ ഭദ്രൻപിള്ള സ്വാഗതം പറയും. എം ഗംഗാധരക്കുറുപ്പ് മോഡറേറ്ററാകും. സഹകരണ പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളും നവകേരളസൃഷ്ടിയിൽ അതിനുള്ള സംഭാവനകളും കൊല്ലത്തെ വ്യവസായ അന്തരീക്ഷത്തിൽ നൂതന–- വികേന്ദ്രീകൃത–- സ്വയംഭരണ –-സഹകരണ പ്ലാറ്റ്ഫോമുകളുടെ പ്രസക്തി, ആരോഗ്യ മേഖലയിലെ വിജയഗാഥ: എൻ എസ് ആശുപത്രി, മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക വളർച്ചയിൽ പ്രാഥമിക മത്സ്യസഹകരണ സംഘങ്ങളുടെ പങ്ക്, കൊല്ലം ജില്ലയിലെ ഗതാഗത മേഖലയിലെ സഹകരണ പ്രസ്ഥാനങ്ങൾ –-പ്രശ്നങ്ങളും സാധ്യതകളും തുടങ്ങിയ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
വിനോദസഞ്ചാരം, ഗതാഗതം, മറ്റ് പശ്ചാത്തല സൗകര്യങ്ങൾ
ശനി പകൽ 2.30 മുതൽ വൈകിട്ട് 4.30വരെ വിനോദസഞ്ചാരം, ഗതാഗതം, മറ്റ് പശ്ചാത്തല സൗകര്യങ്ങൾ വിഷയത്തിൽ കെ സി കേശവപിള്ള ഹാളിൽ നടക്കുന്ന അക്കാദമിക് സെഷനിൽ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും. ഡോ. യു എസ് നിത്യ സ്വാഗതം പറയും. ഷേഖ്പരീത് മോഡറേറ്ററാകും. കൊല്ലം ജില്ലയുടെ ടൂറിസം സാധ്യതകളും പ്രവർത്തനങ്ങളും –-ഡിടിപിസി, തെന്മല ഇക്കോടൂറിസം –-ജൈവവൈവിധ്യ സഞ്ചാരപഥം, മൺറോതുരുത്തിന്റെ വിനോദസഞ്ചാര വികസന സാധ്യതകൾ, കോസ്റ്റൽ ടൂറിസം –-കാപ്പിൽ മുതൽ അഴീക്കൽ വരെ, കൊല്ലം ജില്ലയിലെ ആരോഗ്യ ടൂറിസത്തിന്റെ സാധ്യതകളും വെല്ലുവിളികളും തുടങ്ങിയ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ഭരണനിർവഹണം, നീതിന്യായം
ശങ്കരനാരായണൻ തമ്പി ഹാളിൽ ശനി പകൽ 11.30മുതൽ 1.30വരെ ഭരണനിർവഹണം, നീതിന്യായം വിഷയത്തിലുള്ള അക്കാദമിക് സെഷനിൽ വി എൻ ജിതേന്ദ്രൻ അധ്യക്ഷനാകും. കെ വരദരാജൻ സ്വാഗതം പറയും. കെ ശിവകുമാറാണ് മോഡറേറ്റർ. കൊല്ലം ജില്ലയിലെ പ്രാഥമിക മേഖലയും ഭരണ നിർവഹണവും, കൊല്ലം ജുഡീഷ്യറി –- ഇന്നലെ, ഇന്ന് എന്നീ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
അധ്യാപക പ്രസ്ഥാനം
വി വി ജോസഫ് ഹാളിൽ അധ്യാപക പ്രസ്ഥാനം എന്ന വിഷയത്തിൽ ശനി പകൽ 2.30 മുതൽ വൈകിട്ട് 4.30വരെയുള്ള അക്കാദമിക് സെഷനിൽ പി സോമനാഥൻ അധ്യക്ഷനാകും. ജി കെ ഹരികുമാർ സ്വാഗതം പറയും. ഡോ. കെ സന്തോഷ് മോഡറേറ്ററാകും. കോളേജ് അധ്യാപകരുടെ പോരാട്ടങ്ങൾ: കൊല്ലം ജില്ലയിൽ, കൊല്ലത്തെ അധ്യാപക പ്രസ്ഥാനം 1956നു മുമ്പ്, കാറ്റഗറി സംഘടനകൾ: രൂപീകരണവും സംയോജനവും കെഎസ്ടിഎ രൂപീകരണം: നാൾവഴികൾ, അധ്യാപക പ്രസ്ഥാനത്തിന്റെ സാമൂഹിക ഇടപെടൽ തുടങ്ങിയ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ഗ്രന്ഥശാലാ പ്രസ്ഥാനം, കലാസമിതികൾ, സാക്ഷരതാപ്രസ്ഥാനം
ശനി പകൽ 11.30 മുതൽ 1.30 വരെ വി കെ ശശിധരൻ ഹാളിൽ ഗ്രന്ഥശാലാ പ്രസ്ഥാനം, കലാസമിതികൾ, സാക്ഷരതാപ്രസ്ഥാനം വിഷയത്തിലുള്ള അക്കദമിക് സെഷനിൽ എം എ രാജഗോപാൽ അധ്യക്ഷനാകും. കെ ബി മുരളീകൃഷ്ണൻ സ്വാഗതം പറയും. അഡ്വ. എൻ ഷൺമുഖദാസാണ് മോഡറേറ്റർ. കൊല്ലം ജില്ലയിലെ ഗ്രന്ഥശാലകളുടെ ചരിത്രം, കൊല്ലം ജില്ലയിലെ തീരദേശ ഗ്രന്ഥശാലകളുടെ ചരിത്രം, ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് കൊല്ലം നൽകിയ പ്രതിഭകൾ, കൊല്ലം ജില്ലയിൽ ചരിത്രത്തിൽ ഇടംനേടിയ ഗ്രന്ഥശാലകൾ, ഡിജിറ്റൽ കാലത്തെ ഗ്രന്ഥശാലാ പ്രസ്ഥാനം കൊല്ലം ജില്ലയിൽ തുടങ്ങിയ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
വിദ്യാർഥി–-യുവജന പ്രസ്ഥാനം
ഡോ. എൻ ജയദേവൻ ഹാളിൽ ശനി പകൽ 2.30 മുതൽ വൈകിട്ട് 4.30വരെ വിദ്യാർഥി –-യുവജന പ്രസ്ഥാനം വിഷയത്തിലുള്ള അക്കാദമിക് സെഷനിൽ പി എ എബ്രഹാം അധ്യക്ഷനാകും. എസ് ആർ അരുൺബാബു സ്വാഗതം പറയും. നെടുമൺകാവ് സുന്ദരേശൻ മോഡറേറ്ററാകും. കൊല്ലത്തെ വിദ്യാർഥി സമരചരിത്രം, ദേശിംഗനാടിന്റെ സമരവഴികളിലെ യുവത്വം എന്നീ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
സാമൂഹ്യപരിഷ്കരണം
സാമൂഹ്യപരിഷ്കരണം എന്ന വിഷയത്തിൽ സി കേശവൻ ഹാളിൽ ശനി പകൽ 2.30 മുതൽ വൈകിട്ട് 4.30വരെയുള്ള അക്കാദമിക് സെഷനിൽ സി രാധാമണി അധ്യക്ഷയാകും. ഡോ. എസ് ഷാജിത സ്വാഗതം പറയും. പ്രൊഫ. വി കാർത്തികേയൻനായർ മോഡറേറ്ററാകും. 19, 20 നൂറ്റാണ്ടുകളിലെ കൊല്ലത്തിന്റെ സാമൂഹ്യപരിഷ്കരണ ചരിത്രം, പെരിനാട് കലാപം, കൊല്ലത്തിന്റെ ആധുനീകരണവും ശ്രീനാരായണഗുരുവിന്റെ ചിന്തകളും ചട്ടമ്പി സ്വാമികളും കൊല്ലവും, കുമാരനാശാനും കൊല്ലവും തുടങ്ങിയ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
കായിക മേഖല–-മരമടി മുതൽ കാൽപ്പന്തുവരെ
ഒളിമ്പ്യൻ സുരേഷ്ബാബു ഹാളിൽ ശനി പകൽ 11.30മുതൽ 1.30വരെ കായിക മേഖല –-മരമടി മുതൽ കാൽപ്പന്തുവരെ വിഷയത്തിലുള്ള അക്കാദമിക് സെഷനിൽ എക്സ് ഏണസ്റ്റ് അധ്യക്ഷനാകും. ഡോ. ജെ ജയരാജ് സ്വാഗതം പറയും. എം പി സത്യാനന്ദനാണ് മോഡറേറ്റർ. കൊല്ലത്തെ ഹോക്കിയുടെ ചരിത്രം, കൊല്ലത്തെ ബോക്സിങിന്റെ ചരിത്രം, കൊല്ലത്തിന്റെ കാൽപന്ത് പെരുമ, അത്‌ലറ്റിക്സിലെ കൊല്ലം, കൊല്ലം ജില്ലയിലെ കരാട്ടെയുടെ ചരിത്രം എന്നീ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
കഥകളി, നാടകം, കഥാപ്രസംഗം
ഒ മാധവൻ ഹാളിൽ കഥകളി, നാടകം, കഥാപ്രസംഗം വിഷയത്തിൽ ശനി പകൽ 2.30 മുതൽ വൈകിട്ട് 4.30വരെയുള്ള അക്കാദമിക് സെഷനിൽ എം ശിവശങ്കരപ്പിള്ള അധ്യക്ഷനാകും. ഡോ. വസന്തകുമാർ സാംബശിവൻ സ്വാഗതം പറയും. ഡോ. എൻ വിശ്വരാജൻ മോഡറേറ്ററാകും. കൊട്ടാരക്കര കഥകളിയുടെ ഈറ്റില്ലം, കൊല്ലത്തിന്റെ കഥകളി, ശങ്കരപ്പിള്ള: അരങ്ങിലെ വിസ്മയം, സി എൻ ശ്രീകണ്ഠൻനായരുടെ നാടകങ്ങൾ, പുളിമാന –കാലം തെറ്റിവന്ന നാടകവിസ്മയം തുടങ്ങിയ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ജൈവവൈവിധ്യം, പരിസ്ഥിതി, ഹരിതഭൂമി
ശനി പകൽ 11.30മുതൽ 1.30വരെ തിരുനല്ലൂർ കരുണാകരൻ ഹാളിൽ ജൈവവൈവിധ്യം, പരിസ്ഥിതി, ഹരിതഭൂമി വിഷയത്തിലുള്ള അക്കാദമിക് സെഷനിൽ എസ് ജയമോഹൻ അധ്യക്ഷനാകും. ഡോ. കെ ഷാജി സ്വാഗതം പറയും. ഡോ. എ ഗംഗപ്രസാദാണ് മോഡറേറ്റർ. ആശ്രാമം കണ്ടൽ വനം, അഷ്ടമുടിയിലെ കരിമീനുകളുടെ അഞ്ചാം രുചി, കൊല്ലത്ത് പക്ഷികൾ നിർമിക്കുന്ന കമ്പിവലക്കൂടുകൾ, അഷ്ടമുടി തടാകത്തിലെ മോളസ്കൻ ജൈവവൈവിധ്യം, അഷ്ടമുടി അപചയം: ലോഹാംശങ്ങളുടെ സാന്നിധ്യം തുടങ്ങിയ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ഇതേ വിഷയത്തിൽ പകൽ 2.30 മുതൽ വൈകിട്ട് 4.30 വരെയുള്ള സെഷനിൽ ബിനു കരുണാകരൻ അധ്യക്ഷനാകും. ഡോ. കെ ഷാജി സ്വാഗതം പറഞ്ഞു. ഡോ. ബി ഹരിയാണ് മോഡറേറ്റർ. ആയിരംതെങ്ങ് കണ്ടൽക്കാടിന്റെ മത്സ്യസമ്പത്ത്, അഷ്ടമുടിക്കായലിലെ പ്ലാസ്റ്റിക് വിഘടിത ബാക്ടീരിയകൾ, ആയിരംതെങ്ങ് കണ്ടൽവനത്തിലെ ജൈവവൈവിധ്യം, പോളച്ചിറ തണ്ണീർത്തടങ്ങളിലെ ദേശാടന പക്ഷികൾ, പഴുതാരകൾ –-മണ്ണിലെ പുരാതന ആർത്രോപോഡുകൾ –- തെന്മല (കൊല്ലം) വനമേഖലയെ ആസ്പദമാക്കി ഒരു പഠനം തുടങ്ങിയ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
പാട്ട്, കല, സിനിമ, ചിത്രമെഴുത്ത് പാരമ്പര്യം
ഭരത് മുരളി ഹാളിൽ ശനി പകൽ 11.30 മുതൽ 1.30വരെയുള്ള പാട്ട്, കല, സിനിമ, ചിത്രമെഴുത്ത് പാരമ്പര്യം വിഷയത്തിലുള്ള അക്കാദമിക് സെഷനിൽ പി കെ ഗോപൻ അധ്യക്ഷനാകും. എസ് ദിലീപ് സ്വാഗതം പറയും. സി അജോയ് മോഡറേറ്ററാകും. കൊല്ലത്തിന്റെ നാടക ഗാനങ്ങൾ, കൊല്ലത്തിന്റെ ശാസ്ത്രീയ ഗാനങ്ങൾ, ജി ദേവരാജൻ: സപ്തസ്വരങ്ങളിലെ മാന്ത്രിക വിരലുകൾ, കൊല്ലത്തിന്റെ ചലച്ചിത്ര ഗാനമേഖല, കൊല്ലത്തെ ഗാനമേളയുടെ ചരിത്രം തുടങ്ങിയ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
സാഹിത്യം, എഴുത്ത് പാരമ്പര്യം, ഭാഷാഭേദങ്ങൾ
ലളിതാംബികാ അന്തർജനം ഹാളിൽ ശനി പകൽ 2.30 മുതൽ വൈകിട്ട് 4.30വരെയുള്ള സാഹിത്യം, എഴുത്ത് പാരമ്പര്യം, ഭാഷാഭേദങ്ങൾ വിഷയത്തിലുള്ള അക്കാദമിക് സെഷനിൽ എൻ സന്തോഷ് അധ്യക്ഷനാകും. ഡോ. സി ഉണ്ണിക്കൃഷ്ണൻ സ്വാഗതം പറയും. ഡോ. സി ആർ പ്രസാദാണ് മോഡറേറ്റൻ. സന്ദേശകാവ്യങ്ങളിലെ കൊല്ലം, കൊല്ലത്തിന്റെ ആദ്യകാല ഭാഷാ രൂപങ്ങൾ: ചെപ്പേടുകൾ, ശാസനങ്ങൾ എന്നിവയെ ആസ്പദമാക്കി ഒരു പഠനം, കൊല്ലത്തിന്റെ മൊഴിഭേദങ്ങൾ, കൊല്ലത്തിന്റെ ഭാഷാഭേദങ്ങൾ –-വ്യവഹാരാപഗ്രഥനം, കൊല്ലം ജില്ലയിലെ ഗോത്രഭാഷകളും സംസ്കാരവും തുടങ്ങിയ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
അനുഷ്ഠാന കലകൾ, ഫോക്‌ലോർ
ശനി പകൽ 2.30 മുതൽ വൈകിട്ട് 4.30വരെ ഡി വിനയചന്ദ്രൻ ഹാളിൽ അനുഷ്ഠാന കലകൾ, ഫോക്‌ലോർ വിഷയത്തിലുള്ള അക്കാദമിക് സെഷനിൽ ജി സുന്ദരേശൻ അധ്യക്ഷനാകും. കെ പി സജിനാഥ് സ്വാഗതം പറയും. ഗണപൂജാരി മോഡറേറ്ററാകും. നാടൻകലകൾ –-സംസ്കാരത്തിന്റെ മൂലസ്രോതസ്സുകൾ, മണ്ണടി ദേശത്തിന്റെ ജാതിപ്പെരുമയും നാടൻകലകളും, ജീവിത ചിത്രണം നാടൻപാട്ടുകളിൽ, കാക്കാരശി നാടകവും അനുബന്ധകലകളും എന്നീ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ചരിത്രം, സംസ്കാരം, സ്വാതന്ത്ര്യസമരം, യശസ്സുയർത്തിയ വ്യക്തിത്വങ്ങൾ
ബാരിസ്റ്റർ എ കെ പിള്ള ഹാളിൽ ഞായർ രാവിലെ 10 മുതൽ പകൽ 11.30വരെ ചരിത്രം, സംസ്കാരം, സ്വാതന്ത്ര്യസമരം, യശസ്സുയർത്തിയ വ്യക്തിത്വങ്ങൾ എന്ന വിഷയത്തിലുള്ള സെഷനിൽ കെ രാജഗോപാൽ അധ്യക്ഷനാകും. ഡോ. എം വിജയൻപിള്ള സ്വാഗതം പറയും. ഡോ. പി ശിവദാസനാണ് മോഡറേറ്റർ.
കൊല്ലത്തിന്റെ രാഷ്ട്രീയ നിർമിതിയിൽ സ. എൻ എസി-ന്റെ പങ്ക്, കൊല്ലം ജില്ലയിലെ മെഗാ ലിഥിക് അവശിഷ്ടങ്ങൾ, സന്ദേശകാവ്യങ്ങളിലെയും അച്ചീചരിതങ്ങളിലെയും കൊല്ലത്തെ അങ്ങാടികൾ, ഇളംകുളം കുഞ്ഞൻപിള്ള, ഇന്നലെകളെ തേടിയലഞ്ഞ ഒരാൾ: പി ഭാസ്കരനുണ്ണി തുടങ്ങിയ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
തദ്ദേശ സ്വയംഭരണം, ജനകീയാസൂത്രണം, മാലിന്യസംസ്കരണം, തൊഴിലുറപ്പ് രംഗം
ആർ എസ് ഉണ്ണി ഹാളിൽ ഞായർ രാവിലെ 10മുതൽ പകൽ 11.30വരെ തദ്ദേശ സ്വയംഭരണം, ജനകീയാസൂത്രണം, മാലിന്യസംസ്കരണം, തൊഴിലുറപ്പു രംഗം വിഷയത്തിലുള്ള അക്കാദമിക് സെഷനിൽ സി ബാൾഡുവിൻ അധ്യക്ഷനാകും. എസ് ജമാൽ സ്വാഗതം പറയും. പ്രൊഫ. കോശി പി മാത്യൂ മോഡറേറ്ററാകും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനകീയാസൂത്രണവും –-കൊല്ലം ജില്ലയുടെ അനുഭവങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൊല്ലത്തെ ഉൽപ്പാദന മേഖലയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സേവനമേഖലയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പശ്ചാത്തല, പാർപ്പിടം –- കൊല്ലം ജില്ല തുടങ്ങിയ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ആരോഗ്യം, ശുചിത്വം, യോഗ, തൊഴിൽജന്യരോഗങ്ങൾ
എ എ റഹീം ഹാളിൽ ഞായർ രാവിലെ 10 മുതൽ 11.30വരെ ആരോഗ്യം, ശുചിത്വം, യോഗ, തൊഴിൽജന്യ രോഗങ്ങൾ വിഷയത്തിലുള്ള സെഷനിൽ ഡോ. ഡി ഗീതാനന്ദൻ അധ്യക്ഷനാകും. ഡോ. ഡി ശ്രീകുമാർ സ്വാഗതം പറയും. ഡോ. രജിത് ആനന്ദ് മോഡറേറ്ററാകും.
നാച്യുറോപതിയും യോഗയും ആയുർവേദ ഔഷധ നിർമാണം സഹകരണ മേഖലയിൽ, ഗർഭകാല പരിചരണം–- ഇന്നലെ, ഇന്ന്, നാളെ, കൊല്ലത്തിന്റെ പൊതുജനാരോഗ്യമേഖല, കൊല്ലത്തെ കൗമാരക്കാരുടെ ആരോഗ്യം തുടങ്ങിയ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
സാങ്കേതിക വിദ്യാഭ്യാസം
ആർ രാജലക്ഷ്മി ഹാളിൽ സാങ്കേതിക വിദ്യാഭ്യാസം വിഷയത്തിൽ ഞായർ രാവിലെ 10 മുതൽ 11.30വരെ അക്കാദമിക് സെഷനിൽ പ്രൊഫ. പി ഒ ജെ ലബ്ബ അധ്യക്ഷനാകും. ഡോ. കെ ജി സന്തോഷ്‌കുമാർ സ്വാഗതം പറയും. ഡോ. എസ് അയ്യൂബാണ് മോഡറേറ്റർ. തങ്ങൾകുഞ്ഞ് മുസലിയാർ: വ്യക്തിയും പ്രസ്ഥാനവും, കൊല്ലം നഗരവികസനത്തിൽ ആസൂത്രണ ഘടകങ്ങളുടെ സ്വാധീനം, കൊല്ലം ബൈപാസ് –- ഒരു വിലയിരുത്തൽ, ക്ഷീരകൃഷി മലിനജല ശുദ്ധീകരണം: ഒരു നവീനമാതൃക, ചിന്നക്കട, ചാമക്കട –-പുനർവികസന പദ്ധതികൾ തുടങ്ങിയ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
പ്രവാസം–-ചരിത്രം, വർത്തമാനം
കാക്കനാടൻ ഹാളിൽ ഞായർ രാവിലെ 10 മുതൽ പകൽ 11.30വരെ പ്രവാസം –-ചരിത്രം, വർത്തമാനം വിഷയത്തിലുള്ള അക്കാദമിക് സെഷനിൽ അഡ്വ. സബിദാബീഗം അധ്യക്ഷയാകും. നിസാർ അമ്പലംകുന്ന് സ്വാഗതം പറയും. ഡോ. എൻ ശ്രീജയാണ് മോഡറേറ്റർ. പ്രവാസവും കൊല്ലത്തിന്റെ ജീവിതവും പശ്ചിമേഷ്യൻ പ്രവാസം, പ്രവാസ മേഖലയിലെ സാംസ്കാരിക കൂട്ടായ്മകൾ, വിദ്യാഭ്യാസ –-ആരോഗ്യ മേഖലകളിലെ പ്രവാസജീവിതത്തിന്റെ സംഭാവന, പ്രവാസമേഖലയിൽ ഗവൺമെന്റിന്റെ സാമ്പത്തിക സഹായം തുടങ്ങിയ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
കുടിയേറ്റം, വനം, തോട്ടംമേഖല
പി ലാലാജി ബാബു ഹാളിൽ രാവിലെ 10 മുതൽ പകൽ 11.30വരെ കുടിയേറ്റം, വനം, തോട്ടംമേഖല വിഷയത്തിലുള്ള അക്കാദമിക് സെഷനിൽ എസ് ജയമോഹൻ അധ്യക്ഷനാകും. ഡോ. ജയരാജു പെരിങ്ങമല സ്വാഗതം പറയും. എസ് ഹരിലാലാണ് മോഡറേറ്റർ. കൊല്ലം ജില്ലയിലെ തോട്ടംമേഖല–- ഇന്നലെ, ഇന്ന്, നാളെ, കൊല്ലം കുടിയേറ്റക്കാരുടെ പറുദീസ, വനം എന്നീ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
സാന്ത്വനപരിചരണം, വയോജനം, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾ
ബിഷപ് ജെറോം ഫെർണാണ്ടസ് ഹാളിൽ ഞായർ രാവിലെ 10 മുതൽ പകൽ 11.30വരെ സാന്ത്വനപരിചരണം, വയോജനം, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾ വിഷയത്തിലുള്ള അക്കാദമിക് സെഷനിൽ പി ആർ വസന്തൻ അധ്യക്ഷനാകും. ഡോ. എസ് പത്മകുമാർ സ്വാഗതം പറയും. ഡോ. ജേക്കബ് തോമസ് മോഡറേറ്ററാകും. കേരള സമൂഹവും ക്വീർമനുഷ്യരും സാന്ത്വനപരിചരണം –- സമഗ്ര കാഴ്ചപ്പാട്, ആയൂരാരോഗ്യം –-വയോജന സംരക്ഷണം ഒരു വിജയമാതൃക, സാന്ത്വനപരിചരണം –- കൊല്ലം ജില്ലയിൽ, വയോജനക്ഷേമം –- തദ്ദേശ സർക്കാർ ഇടപെടലുകൾ–- എച്ച്‌എപി മാതൃക തുടങ്ങിയ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
അച്ചടി –-പത്രം –-നവമാധ്യമരംഗം
കാമ്പിശേരി കരുണാകരൻ ഹാളിൽ ഞായർ രാവിലെ 10 മുതൽ പകൽ 11.30വരെ അച്ചടി –-പത്രം–- നവമാധ്യമരംഗം വിഷയത്തിലുള്ള അക്കാദമിക് സെഷനിൽ ആർ എസ് ബാബു അധ്യക്ഷനാകും. ജയൻ ഇടയ്‌ക്കാട് സ്വാഗതം പറയും. ഡോ. പി കെ രാജശേഖരൻ മോഡറേറ്ററാകും. അക്ഷരങ്ങളുടെ പരിണാമം: ഈജിപ്ത് മുതൽ കൊല്ലംവരെ, ദേശിംഗനാടിന്റെ പത്രപ്രവർത്തന ചരിത്രത്തിൽ ഡോ. വി വി വേലുക്കുട്ടി അരയന്റെ സ്ഥാനം, ആർ ശങ്കറിന്റെ ദിനമണി ദിനപത്രം–- ഒരു കാലഘട്ടത്തിന്റെ ശബ്ദം, വിവിധ വർണങ്ങളിൽ അറിവിന്റെ അക്ഷരപ്രയാണം –- ആർ കൃഷ്ണസ്വാമി റെഡ്യാരെക്കുറിച്ച്, കൊല്ലത്തിന്റെ ഫോട്ടോഗ്രാഫിയുടെ ചരിത്രം തുടങ്ങിയ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
വിദ്യാഭ്യാസം
ഡോ. എം ശ്രീനിവാസൻ ഹാളിൽ ഞായർ രാവിലെ 10 മുതൽ പകൽ 11.30വരെ വിദ്യാഭ്യാസം വിഷയത്തിലുള്ള അക്കാദമിക് സെഷനിൽ ഡോ. ചിന്താ ജെറോം അധ്യക്ഷയാകും. ഡോ. എം ശ്രീകുമാർ സ്വാഗതം പറയും. പ്രൊഫ. ജെ പ്രസാദാണ് മോഡറേറ്റർ. നൈപുണ്യവികസനത്തിന്റെ പ്രസക്തിയും സാധ്യതകളും, അധ്യാപക വിദ്യാഭ്യാസം: ഭൂതത്തിൽ നിന്നും വർത്തമാനത്തിലേക്ക് ഒരു പ്രയാണം, കൊല്ലത്തെ മികച്ച വിദ്യാലയ മാതൃകകൾ, കൊല്ലം ശ്രീനാരായണ കോളേജ്, സ്വാശ്രയ വിദ്യാഭ്യാസം –- കൊല്ലം ജില്ലയിൽ തുടങ്ങിയ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ഭൂപ്രശ്നങ്ങൾ, ഭൂസമരങ്ങൾ, ഭൂപരിഷ്കരണം
ബി രാഘവൻ ഹാളിൽ ഞായർ രാവിലെ 10 മുതൽ പകൽ 11.30വരെ ഭൂപ്രശ്നങ്ങൾ, ഭൂസമരങ്ങൾ, ഭൂപരിഷ്കരണം വിഷയത്തിലുള്ള അക്കാദമിക് സെഷനിൽ കെ സേതുമാധവൻ അധ്യക്ഷനാകും. പി ആർ ഗോപാലകൃഷ്ണൻ സ്വാഗതം പറയും. എം വിശ്വനാഥൻ മോഡറേറ്ററാകും. ഭൂപരിഷ്കരണം: ചരിത്ര പശ്ചാത്തലം, ഭൂപരിഷ്കരണ നിയമവും പ്രായോഗികനടപടികളും ജില്ലയിലെ ഭൂസമരങ്ങൾ, ഭൂപരിഷ്കരണം –-സാമൂഹ്യനേട്ടങ്ങൾ, ഭൂപ്രശ്നങ്ങളും പരിഹാര നിർദേശങ്ങളും എന്നീ പ്രബന്ധങ്ങളും അവതരിപ്പിക്കും.
ദളിത് –-ആദിവാസി ജീവിതം
സി കെ തങ്കപ്പൻ ഹാളിൽ ഞായർ രാവിലെ 10 മുതൽ പകൽ 11.30വരെ ദളിത് –-ആദിവാസി ജീവിതം വിഷയത്തിലുള്ള അക്കാദമിക് സെഷനിൽ കെ സോമപ്രസാദ് അധ്യക്ഷനാകും. ബാബു കെ പന്മന സ്വാഗതം പറയും. ആർ അരുൺകൃഷ്ണൻ മോഡറേറ്ററാകും. മലപ്പണ്ടാരങ്ങൾ: കൊല്ലത്തെ വന–-ഗോത്ര ജീവിതത്തിലേക്ക്
ഒരു എത്തിനോട്ടം, ദളിത് –-ഗോത്രാചാരങ്ങളുടെ ബ്രാഹ്മണ്യവൽക്കരണം –- കൊല്ലം പശ്ചാത്തലത്തിൽ, ദളിത് ചരിത്രശേഷിപ്പുകൾ: കൊല്ലം ജില്ലയിലെ സ്ഥലനാമങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു പഠനം, നഗരചരിത്രത്തോടൊപ്പം: കൊല്ലത്തെ അരുന്ധതിയാർ/ചക്കിലിയൻ സമൂഹം, ദളിത് വിഭാഗങ്ങളുടെ സാങ്കേതിക വിദ്യാഭ്യാസം –- ഓച്ചിറ ഐടിഐ വഹിച്ച പങ്ക് തുടങ്ങിയ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
കടലോരം, മീൻപിടിത്തം, തുറമുഖം
സി എം സ്റ്റീഫൻ ഹാളിൽ ഞായർ രാവിലെ 10 മുതൽ പകൽ 11.30വരെ കടലോരം, മീൻപിടിത്തം, തുറമുഖം വിഷയത്തിലുള്ള സെഷനിൽ ടി മനോഹരൻ അധ്യക്ഷനാകും. എച്ച് ബേസിൽലാൽ സ്വാഗതം പറയും. ഡോ. കെ കെ അപ്പുക്കുട്ടൻ മോഡറേറ്ററാകും. കേരളത്തിന്റെ മീൻപിടിത്ത മേഖല: സാമൂഹിക സാമ്പത്തിക വളർച്ചയിൽ കൊല്ലത്തിന്റെ പങ്ക്, കൊല്ലം ജില്ലയിലെ ഉൾനാടൻ മീൻപിടിത്തത്തിന്റെ സ്ഥായിയായ ഉപഭോഗവും സംരക്ഷണവും കൊല്ലം ജില്ലയിലെ മത്സ്യകൃഷി സാധ്യതകൾ, മീൻപിടിത്തവുമായി ബന്ധപ്പെട്ട നാട്ടറിവുകൾ, ശക്തികുളങ്ങരയിലെ യന്ത്രവൽകൃത മീൻപിടിത്തം പാർശ്വവൽക്കരിച്ച പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തുടങ്ങിയ പ്രബന്ധങ്ങളും അവതരിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..