18 April Thursday

കൊല്ലം- എഗ്‌മോർ എക്സ്​പ്രസിന്റെ കോച്ചിനടിയിൽ വിള്ളൽ; ഒഴിവായത് വൻ ദുരന്തം

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

കൊല്ലം- എഗ്മോർ എക്സ്പ്രസ് 
ട്രെയിനിന്റെ കോച്ചിനടിയിൽ 
കണ്ടെത്തിയ വിള്ളൽ

കൊല്ലം > കൊല്ലം –- എഗ്‌മോർ എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിനടിയിൽ വിള്ളൽ കണ്ടെത്തി. വൻ അപകടം ഒഴിവായി. കൊല്ലത്തുനിന്ന് ഞായർ പകൽ 12.15ന് പുറപ്പെട്ട ട്രെയിൻ മൂന്നിനു ശേഷം ചെങ്കോട്ട റെയിൽവെ സ്റ്റേഷനിലെത്തിയപ്പോഴാണ് എസ് 3 കോച്ചിന്റെ അടിഭാ​ഗത്ത് വിള്ളൽ കണ്ടത്.

ട്രെയിനുകൾ നിശ്ചിത ദൂരം പിന്നിടുമ്പോൾ നടത്തുന്ന പതിവ് പരിശോധനയിലാണ് വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഈ ബോ​ഗി ട്രെയിനിൽനിന്ന് വേർപ്പെടുത്തി. യാത്രക്കാരെ മറ്റൊരു ബോ​ഗിയിലേക്ക് മാറ്റി. ഒരു മണിക്കൂറിലേറെ വൈകിയാണ്‌ ചെങ്കോട്ടയിൽനിന്ന്‌ യാത്ര പുറപ്പെടുന്നത്‌. ചെങ്കോട്ടയ്ക്കും മധുരയ്ക്കും ഇടയിൽ എസ് 3 കോച്ചിൽ റിസർവേഷനുള്ള യാത്രക്കാരോട് എസ് 4ൽ കയറാൻ സ്റ്റേഷനുകളിൽ അറിയിപ്പ് നൽകി.

മധുര റെയിൽവേ സ്റ്റേഷനിൽ എത്തിയശേഷം മറ്റൊരു കോച്ച് ഘടിപ്പിച്ചാണ്​ ട്രെയിൻ എഗ്മോറിലേക്ക് യാത്ര തുടർന്നത്​. കോച്ചിലെ വിള്ളൽ ശ്രദ്ധയിൽപ്പെട്ടില്ലായിരുന്നെങ്കിൽ വേ​ഗത്തിൽ യാത്ര തുടരുന്ന ട്രെയിൻ അപകടത്തിൽപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top