23 April Tuesday

കൊല്ലത്ത്‌ ഭർതൃവീട്ടുകാർ ഇറക്കിവിട്ട അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണം ഉറപ്പാക്കി സര്‍ക്കാര്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

തിരുവനന്തപുരം > കൊല്ലം കൊട്ടിയത്ത് ഭര്‍തൃവീട്ടില്‍ നിന്നും ഇറക്കിവിട്ട അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണമൊരുക്കി സര്‍ക്കാര്‍. അമ്മയ്ക്കും കുഞ്ഞിനും മതിയായ സംരക്ഷണം ഉറപ്പ് വരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്‌ടര്‍ക്ക് നിര്‍ദേശം നല്‍കി.

അമ്മയ്ക്ക് സമ്മതമാണെങ്കില്‍ കുഞ്ഞിനേയും അമ്മയേയും സര്‍ക്കാര്‍ സംരക്ഷണത്തില്‍ മാറ്റുന്നതാണ്. അതല്ലെങ്കില്‍ നിയമ സഹായവും പോലീസ് സഹായവും ഉറപ്പ് വരുത്തുന്നതാണ്. വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരോട് അടിയന്തരമായി ഇവരെ കണ്ട് നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top