09 December Saturday

കോലഞ്ചേരിയിൽ ഒരു കുടുംബത്തിലെ നാലുപേർക്ക്‌ വെട്ടേറ്റു; അയൽവാസി കസ്‌റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023

കൊച്ചി > കോലഞ്ചേരിയില്‍ അയല്‍വാസിയുടെ ആക്രമണത്തില് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു. പുത്തന്‍കുരിശ് കടയിരുപ്പില്‍ എഴുപ്രം മേപ്രത്ത് വീട്ടില്‍ പീറ്റര്‍, ഭാര്യ സാലി, മകള്‍ റോഷ്‌നി, മരുമകന്‍ ബേസില്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാലിയുടെ നില ഗുരുതരമാണ്.

അയല്‍വാസിയായ അനൂപ് എന്നയാളാണ് ആക്രമണം നടത്തിയത്. ഹോണ്‍ അടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വൈകുന്നേരം മൂന്നു മണിയോടെ ഇവരുടെ വീട്ടില്‍ എത്തിയ അനൂപ്, വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. അനൂപിനെ പുത്തന്‍കുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top