25 April Thursday

തില്ലങ്കേരി സമര സേനാനി കൊയിലോടൻ ഗോപാലൻ നമ്പ്യാർ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

മട്ടന്നൂര്‍> തില്ലങ്കേരി സമര സേനാനി ആലയാട് കളത്തിൽ വീട്ടില്‍ കൊയിലോടാൻ ഗോപാലൻ നമ്പ്യാർ (94) അന്തരിച്ചു. സംസ്‌കാരം വെള്ളി രാവിലെ 10ന് വീട്ടുവളപ്പിൽ. തില്ലങ്കേരി രക്തസാക്ഷി (സേലം ജയിൽ) കൊയിലോടൻ നാരായണൻ നമ്പ്യാരുടെ സഹോദരനാണ്. 1948ലെ തില്ലങ്കേരി കർഷക സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചിട്ടുണ്ട്.

ഭാര്യ: കെ വി പാർവതിയമ്മ. മക്കൾ: കെ വി മോഹനൻ (സിപിഐ എം കുണ്ടേരിഞ്ഞാല്‍ ബ്രാഞ്ചംഗം), കെ വി ശശിധരൻ (റിട്ട. എസ്ഐ),  ഗംഗാധരൻ,  അനിത,  രജിത. മരുമക്കൾ: ദേവി, വത്സല, ദീപ, പ്രഭാകരൻ (പുന്നാട്), പുരുഷോത്തമൻ (റിട്ട. ജീവനക്കാരൻ വെയർ ഹൗസിങ്‌ കോർപ്പറേഷൻ). സഹോദരങ്ങൾ:  ജാനകിയമ്മ, പരേതരായ ചിരുതൈയമ്മ (കാക്കയങ്ങാട്), കൃഷ്‌ണൻ നമ്പ്യാർ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top