19 April Friday

പത്തനംതിട്ട കൊടുമണിൽ നിരവധി ബിജെപി 
പ്രവർത്തകർ സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

ഏഴംകുളം പഞ്ചായത്തിൽ ബിജെപി ബന്ധം ഉപേക്ഷിച്ച്‌ സിപിഐ എമ്മിൽ എത്തിയവരെ കൊടുമൺ 
ഏരിയ സെക്രട്ടറി എ എൻ സലീം സ്വീകരിച്ചപ്പോൾ

കൊടുമൺ > ഏഴംകുളം പഞ്ചായത്തിൽ ബിജെപി ബന്ധമുപേക്ഷിച്ച്‌ നിരവധി പേർ സിപിഐ എമ്മിൽ ചേർന്നു. പുതിയതായി പാർടിയിലേക്ക് വന്ന പ്രവർത്തകരെ സിപിഐ എം കൊടുമൺ ഏരിയ സെക്രട്ടറി എ എൻ സലീം രക്തപതാക കൈമാറി സ്വീകരിച്ചു. അറുകാലിക്കൽ, മാങ്കൂട്ടം, ഏഴംകുളം തെക്ക് പ്രദേശങ്ങളിലുള്ളവരാണ്.
 
ബിജെപിയുടെയും അവരുടെ തൊഴിലാളി സംഘടനയായ ബിഎംഎസിന്റെയും പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച പ്രാദേശികനേതാക്കളാണ്‌ സിപിഐ എമ്മിലെത്തിയത്‌. ബിഎംഎസിന്റെ മുൻ പഞ്ചായത്ത് പ്രസിഡന്റ് മനോഹരൻ, പതിനഞ്ചാം വാർഡ് സെക്രട്ടറി മനോജ്‌ പ്രദത്തൻ, ആറാം വാർഡ് പ്രസിഡന്റ് വിശ്വനാഥപിള്ള, യുവമോർച്ച മാങ്കൂട്ടം മേഖലാ സെക്രട്ടറി സച്ചു എന്നിവരാണ് പുതിയതായി എത്തിയവർ.
 
ഏഴംകുളം തെക്ക് പ്രദേശത്തുനിന്ന് കഴിഞ്ഞ മാസം ബിജെപി പ്രവർത്തകരായ നിരവധി ചേർ സിപിഐ എമ്മിൽ ചേർന്നിരുന്നു. യോഗത്തിൽ എസ്‌ സി ബോസ് അധ്യക്ഷനായി. ഏഴംകുളം തെക്ക് ലോക്കൽ സെക്രട്ടറി സി മോഹനൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top