26 April Friday

കോടിയേരിയെ അപമാനിച്ച് പോസ്റ്റ്; തിരുവൻവണ്ടൂർ സ്വദേശിക്കെതിരെ പരാതി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

ചെങ്ങന്നൂർ> സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ച തിരുവൻവണ്ടൂർ സ്വദേശിക്കെതിരെ ചെങ്ങന്നൂർ പോലീസിൽ പരാതി. തിരുവൻവണ്ടൂർ ഇരമല്ലിക്കര പ്ലാവുനിൽക്കുന്നതിൽ പി കെ സുരേഷിനെതിരെയാണ് സിപിഐ എം തിരുവൻവണ്ടൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി ഷാജി കുതിരവട്ടം ചെങ്ങന്നൂർ സിഐയ്‌ക്ക് പരാതി നൽകിയത്.

കോടിയേരിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രസിദ്ധപ്പെടുത്തിയ ചിത്രത്തിനൊപ്പം അപകീർത്തികരവും അപമാനകരവുമായ വാചകങ്ങൾ ചേർത്ത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു എന്നതാണ് പരാതി. പരാതിയിൻമേൽ കേസെടുക്കുമെന്ന് സിഐ ജോസ് മാത്യു പറഞ്ഞു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top