26 April Friday

തീക്കളി നിര്‍ത്തിയില്ലെങ്കില്‍ ജനം പ്രതിപക്ഷത്തെ പാഠം പഠിപ്പിക്കും: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2022

 തിരുവനന്തപുരം>  ഇടതുപക്ഷ മുന്നണിയെ കല്ലെറിഞ്ഞ് തകര്‍ക്കാന്‍ കഴിയില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.  സമാധാനം തകര്‍ക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും തീക്കളി നിര്‍ത്തിയില്ലെങ്കില്‍ ജനം പാഠം പഠിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. എല്‍ഡിഎഫ് ബഹുജന സംഗമം ഉദ്ഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കുന്ന രീതിയിലുള്ള ദുഷ്പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും ആസൂത്രണം ചെയ്‌താണ് ദുഷ്പ്രചാരണം നടത്തുന്നത്. സ്വപ്‌ന ഇപ്പോള്‍ കേന്ദ്ര ഏജന്‍സികളുടെ കളിപ്പാവയാണ്. സ്വപ്‌ന പറയുന്നത് വസ്‌തുതകളുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ്. നേരത്തെ പറയുന്ന കാര്യം തന്നെ അവര്‍ ആവര്‍ത്തിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

ഇന്തപ്പഴത്തില്‍ സ്വര്‍ണം കടത്തി എന്നും ഖുര്‍ആനില്‍ സ്വര്‍ണം കടത്തി എന്നും ആദ്യം പറഞ്ഞു. ഇപ്പോള്‍ ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തി എന്ന് പറയുന്നു. ഇതില്‍ എന്ത് വസ്‌തുതയാണുള്ളതെന്നും കോടിയേരി  ചോദിച്ചു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top