29 March Friday

ഉറച്ച കമ്യൂണിസ്‌റ്റ്‌, നിർഭയനായ 
പോരാളി: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

ന്യൂഡൽഹി> കോടിയേരി ബാലകൃഷ്‌ണൻ ഉറച്ച കമ്യൂണിസ്റ്റും നിർഭയനായ പോരാളിയുമായിരുന്നുവെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അനുസ്മരിച്ചു.അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കായും ചൂഷണരഹിതമായ സമൂഹം കെട്ടിപ്പടുക്കാനുമായും കോടിയേരി അചഞ്ചലം പടവെട്ടി.   

ദീർഘകാല സഖാവെന്ന്‌ കോടിയേരിയെ വിശേഷിപ്പിച്ച യെച്ചൂരി, അദ്ദേഹത്തിന്റെ സൗഹാർദപരമായ പെരുമാറ്റവും പക്ഷപാതരഹിതമായ സമീപനവും പല പ്രതിസന്ധികളെയും അതിജീവിക്കുന്നതിൽ മുഖ്യപങ്ക്‌ വഹിച്ചുവെന്നും അനുശോചന സന്ദേശത്തിൽ  പറഞ്ഞു.
എല്ലാത്തരം ഭിന്നിപ്പുകൾക്കെതിരെയും വർഗീയതയ്‌ക്കെതിരെയും വിട്ടുവീഴ്ചയില്ലാതെ പോരാടിയ കോടിയേരിയുടെ വിയോഗത്തിൽ യെച്ചൂരി അഗാധ ദു:ഖം രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top