20 April Saturday

കവി എസ് രമേശന്റെ നിര്യാണത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022

പുരോഗമന കലാസാഹിത്യസംഘം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് രമേശന്റെ നിര്യാണത്തില്‍ സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അനുശോചിച്ചു.

പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തെ  നയിക്കാന്‍ എക്കാലത്തും അദ്ദേഹം മുന്നിലുണ്ടായിരുന്നു. ഒരു സാംസ്‌കാരിക പ്രവര്‍ത്തകനെന്നുള്ള നിലയില്‍ അടയാളപ്പെടുത്തിയ വ്യക്തിത്വമാണ് എസ് രമേശന്റേത് എസ്എഫ്‌ഐയിലൂടെയാണ് അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്തേക്ക് വന്നത്. മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. എസ് രമേശന്റെ കവിതകള്‍ നിസ്വവര്‍ഗത്തിന്റെ വിമോചന പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുന്നവയായിരുന്നു.

പൊരുതുന്ന ജനതയുടെ ശബ്ദമാണ് അവയിലൂടെ മുഴങ്ങിയത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. എസ് രമേശന്റെ ആകസ്മികമായ വേര്‍പാടില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നും കോടിയേരി പറഞ്ഞു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top