10 July Thursday

അര നൂറ്റാണ്ടിലേറെ അധ്വാനിയ്ക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ താല്‍പര്യങ്ങളുയര്‍ത്തിപ്പിടിച്ച നേതാവ്: എം വി ഗോവിന്ദന്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

കണ്ണൂര്‍> രാഷ്ട്രീയമുള്ളവരെയും ഇല്ലാത്തവരെയും ഒരുപോലെ സ്വാധീനിച്ച ജനനായകനാണ് കോടിയേരി ബാലകൃഷ്‌ണനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഏത് പ്രതികൂല സാഹചര്യത്തിലും സമചിത്തതയോടെ പാര്‍ട്ടിയെ മുന്നോട്ട് നയിച്ച ധീര വിപ്ലവകാരിയാണ് കോടിയേരി.രോഗബാധിതനായി കഴിയുമ്പോഴും പാര്‍ട്ടിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിയ്ക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നും എം വി ഗോവിന്ദന്‍  പറഞ്ഞു.കോടിയേരിയുടെ അനുശോചന യോഗത്തില്‍   സംസാരിക്കുകയായിരുന്നു അദ്ദേഹം

അര നൂറ്റാണ്ടിലേറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും അധ്വാനിയ്‌ക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെയും താല്‍പര്യങ്ങളുയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു. കോടിയേരിയെ ഒരു നോക്ക് കാണാനും അന്തിമോപചാരമര്‍പ്പിയ്ക്കാനും ജനങ്ങളാകെ വെമ്പല്‍ കൊള്ളുകയായിരുന്നു.

പതിനായിരക്കണക്കിനാളുകളാണ് അന്തിമോപചാരമര്‍പ്പിയ്ക്കാന്‍ എത്തിച്ചേര്‍ന്നത്. പയ്യാമ്പലത്തേക്ക് വരുന്ന വഴികളില്‍ മുദാവാക്യം വിളിച്ച് മനുഷ്യമതില്‍ തീര്‍ത്ത് ജനങ്ങള്‍ അണിനിരക്കുകയായിരുന്നു. ഇതെല്ലാം കാണിക്കുന്നത് കോടിയേരിയെന്ന നായകന്‍ ജനങ്ങള്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്നാണ് - എം വി ഗോവിന്ദന്‍  വികാരനിര്‍ഭരനായി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top