20 April Saturday

കേരള വികസനം സ്വപ്‌നംകണ്ട നേതാവ്‌: എം എ യൂസഫലി

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

കണ്ണൂർ> കേരളത്തിൽ  ലുലുമാൾ തുടങ്ങാൻ പ്രചോദനം നൽകിയത് കോടിയേരി ബാലകൃഷ്ണനാണെന്ന്  ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി.  കോടിയേരിയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 കേരളം വികസിക്കണമെന്നും ഭാവി തലമുറയ്ക്ക് ജോലി ലഭിക്കണമെന്നും എപ്പോഴും ആഗ്രഹിച്ചിരുന്ന നേതാവാണ്‌ കോടിയേരി.  15 വർഷം മുമ്പ്‌   ദുബായിൽ ലുലു  ഷോപ്പിങ് മാളിൽ വരികയുണ്ടായി. അന്ന് ലുലു ഹൈപ്പർ മാർക്കറ്റ് അദ്ദേഹം സന്ദർശിച്ചിരുന്നു.  ഇതുപോലൊരെണ്ണം കേരളത്തിൽ തുടങ്ങിക്കൂടെ എന്ന്   ചോദിച്ചു. അതിൽ പ്രചോദനം ഉൾക്കൊണ്ടാണ് കൊച്ചിയിൽ മാൾ തുടങ്ങിയത്.

വർഷങ്ങളായി സ്‌നേഹബന്ധവും സാഹോദര്യബന്ധവും പുലർത്തി വരുന്നു. നിസ്വാർഥനായ നേതാവാണ് കോടിയേരിയെന്നും യൂസഫലി അനുസ്‌മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top