20 April Saturday

കോടിയേരി ബാലകൃഷ്‌ണൻ സിപിഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്‌ തിരിച്ചെത്തി

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

തിരുവനന്തപുരം > കോടിയേരി ബാലകൃഷ്‌ണൻ സിപിഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്‌ തിരിച്ചെത്തി. ഇന്ന്‌ ചേർന്ന സംസ്ഥാന സെക്രട്ടറിയറ്റ്‌ യോഗത്തിലേതാണ്‌ തീരുമാനം. 2020 നവംബര്‍ 13 ന് ആണ് കോടിയേരി ചികിത്സാ കാരണങ്ങളാൽ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ മാറിയത്‌. തുടര്‍ന്ന് താത്കാലിക ചുമതല എ വിജയരാഘവന് നല്‍കുകയായിരുന്നു. രോഗം ഭേദമായ സാഹചര്യത്തിലാണ്‌ തിരിച്ചുവരവ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top