23 April Tuesday

കൊച്ചി മുസിരിസ് ബിനാലെ 12ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022

കൊച്ചി > കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാമത് എഡിഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 12 തിങ്കൾ ഉദ്‌ഘാടനംചെയ്യും. വൈകീട്ട് 6 മണിക്ക് ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് ഉദ്‌ഘാടന ചടങ്ങ്. ഡിസംബര്‍ 12ന് ആരംഭിച്ച് പതിനാല് വേദികളിലായി നടക്കുന്ന കൊച്ചി - മുസിരിസ് ബിനാലെ 2023 ഏപ്രില്‍ 10 വരെ നീണ്ടുനില്‍ക്കും.

മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി രാജീവ്, വി എന്‍ വാസവന്‍, അഡ്വ. പി എ മുഹമ്മദ് റിയാസ്,  കെ രാജന്‍, കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി, എംഎല്‍എമാരായ കെ ജെ മാക്‌സി, കെ എന്‍ ഉണ്ണികൃഷ്‌ണന്‍, ടി ജെ വിനോദ്, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പേട്രണ്‍ എം എ യൂസഫലി, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഉപദേശകനും മുന്‍ വിദ്യാഭ്യാസ - സാംസ്‌കാരിക മന്ത്രിയുമായ എം എ ബേബി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഉദ്‌ഘാടന ചടങ്ങിനെ തുടര്‍ന്ന് തെയ്യം അരങ്ങേറും. ഇന്ത്യയില്‍ വേരുകളുള്ള സിംഗപ്പൂരുകാരി ഷുഭിഗി റാവുവാണ് ഇത്തവണത്തെ ബിനാലെയുടെ ക്യൂറേറ്റര്‍. ഫോര്‍ട്ട് കൊച്ചിയിലുള്ള ആസ്‌പിന്‍ വാളാണ്  പ്രധാന വേദി. കബ്രാല്‍ യാര്‍ഡ്, പെപ്പര്‍ ഹൗസ്, ആനന്ദ് വെയര്‍ഹൗസ് ഉള്‍പ്പടെ 14 വേദികളാണുള്ളത്. ബിനാലെ 2022ന്റെ ഭാഗമായി സ്റ്റുഡന്റ്‌സ് ബിനാലെയും ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ തുടങ്ങിയ പരിപാടികളും നടക്കും. ബിനാലെയുടെ ഭാഗമായി വിവിധ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top