16 July Wednesday

കൊച്ചി കൊലപാതകം: നെട്ടൂർ സ്വദേശികളായ പ്രതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

കൊച്ചി > കൊച്ചി നഗരത്തിൽ സംഘർഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതികൾ പിടിയിൽ. നെട്ടൂർ സ്വദേശികളായ തോമസ്, ഹർഷാദ്, സുധീർ എന്നിവരാണ് പിടിയിലായത്. കളത്തിപറമ്പ് റോഡിൽ ഉണ്ടായ സംഘർഷത്തിൽ വരാപ്പുഴ സ്വദേശി ശ്യാം (33) ആണ്‌ മരിച്ചത്‌.

ഞായറാഴ്‌ച പുലർച്ചെ രണ്ടോടെ  സൗത്ത്‌ പാലത്തിന്‌ സമീപം കളത്തിപറമ്പ് റോഡിലുണ്ടായ സംഘർഷത്തിനിടെയാണ് കൊലപാതകം.  ബൈക്കിലെത്തിയ മൂന്നംഗസംഘമാണ്‌ കുത്തിയത്‌. അരുണും ശ്യാമും ഡിജെ പാർടി കഴിഞ്ഞ്‌ വരികയായിരുന്നു.  റോഡിൽ വെച്ചുണ്ടായ ഒരു തർക്കത്തിൽ ഇരുവരും ഇടപെട്ടു. ഇതിനിടെ ശ്യാമിന് ആദ്യം കുത്തേറ്റു. പിന്നാലെ അരുണിനും. ഇരുവരേയും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടരയോടെ ശ്യാമിന്റെ മരണം സ്ഥിരീകരിച്ചു.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top