18 December Thursday

രണ്ട്‌ വർഷംമുമ്പ്‌ കൊച്ചിയിൽനിന്ന്‌ കാണാതായ യുവാവ്‌ ഗോവയിൽ കൊല്ലപ്പെട്ടു; മൂന്നുപേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023

കൊച്ചി > 2021-ൽ കൊച്ചിയിൽ നിന്ന് കാണാതായ യുവാവ് ഗോവയിൽ കൊല്ലപ്പെട്ടുവെന്ന് പൊലീസ്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. തേവര സ്വദേശിയായ ജെഫ് ജോൺ ലൂയിസ് (27) ആണ് കൊല്ലപ്പെട്ടത്.

കോട്ടയം വെള്ളൂർ സ്വദേശികളായ അനിൽ ചാക്കോ, സ്റ്റിഫിൻ, വയനാട് സ്വദേശി വിഷ്‌ണു എന്നിവരാണ് പിടിയിലായത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന്‌ കാരണമെന്ന് പൊലീസ് പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top