26 April Friday

തിരക്ക് വര്‍ധിക്കുന്നു; ഞായറാഴ്‌ചകളില്‍ മെട്രോ സര്‍വീസ് 7.30 മുതല്‍

വെബ് ഡെസ്‌ക്‌Updated: Saturday May 20, 2023

കൊച്ചി > തിരക്ക് വര്‍ധിക്കുന്നതിനാല്‍ ഞായറാഴ്‌ചകളില്‍ കൊച്ചി മെട്രോയില്‍ 7.30 മുതല്‍ സര്‍വീസ് ആരംഭിക്കും. ഈ ഞായറാഴ്‌ച മുതൽ പുതിയ സമയക്രമം ആരംഭിക്കും. യാത്രക്കാരുടെ എണ്ണം കൂടിയതിനെ തുടർന്നാണ് ഇത്തരത്തില്‍ ഒരു തീരുമാനം. മുന്‍പ് ഞായറാഴ്‌ചകളിൽ എട്ട് മണിക്കായിരുന്നു മെട്രോയുടെ സർവീസ് തുടങ്ങിയിരുന്നത്.
ഓൺലൈൻ സർവേ അഭിപ്രായങ്ങൾ പരി​ഗണിച്ചാണ് പുതിയ സമയക്രമം നിശ്ചയിച്ചത്. സര്‍വേയില്‍ 83 ശതമാനം പേർ സർവ്വീസ് സമയം നീട്ടണമെന്ന് അഭിപ്രായപ്പെട്ടു.

മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തില്‍ മുമ്പത്തേക്കാള്‍ വലിയ വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഈ മാസം ഒൻപത് ദിവസം ഒരുലക്ഷത്തിലധികം പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്‌തുവെന്നും റെയില്‍ അധികൃതര്‍ പറഞ്ഞു. മെട്രോയെ കൂടുതല്‍ ജനകീയമാക്കാമുള്ള നടപടികളുടെ കുടെ ഭാ​ഗമാണ് സമയം നീട്ടുന്നതുള്‍പ്പെടെയുള്ള നടപടികള്‍. കൂടാതെ സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കായി പ്രത്യേക ഓഫറുകളും കൊച്ചി മെട്രോ ഒരുക്കിയിട്ടുണ്ട്. 900 രൂപയ്‌ക്ക് ഒരു മാസം മുഴുവൻ പരിധികളില്ലാതെ യാത്ര ചെയ്യാൻ വിദ്യ-30 കാർഡും 450 രൂപയ്‌ക്ക് ഒരു മാസത്തേക്ക് മൈബൈക്കിന്റെ സൈക്കിളും കോമ്പോ ഓഫറായി വിദ്യാർത്ഥികൾക്ക് ലഭിക്കും. ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ ഈ മാസം 23ന് നടക്കുന്ന ക്യാപെയ്‌നിൽ രജിസ്റ്റർ ചെയ്‌ത് വിദ്യാർത്ഥികൾക്ക് ഈ ആനുകൂല്യം സ്വന്തമാക്കാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top