18 April Thursday

കൊച്ചി കൊളംബോ കപ്പൽ സർവീസ്‌ പരിഗണനയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022


തിരുവനന്തപുരം
കൊച്ചിയിൽനിന്ന്‌ കൊളംബോയിലേക്ക്‌ കപ്പൽ സർവീസ്‌ പരിഗണനയിലെന്ന്‌ സംസ്ഥാനത്തെ ശ്രീലങ്ക ഓണററി കോൺസൽ ബിജു കർണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതി കേന്ദ്രസർക്കാരിന്റെ മുന്നിലാണ്‌.
ശ്രീലങ്കയും കേരളവും തമ്മിലുള്ള വ്യാപാര, വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിക്ഷേപകസംഗമം സംഘടിപ്പിക്കും. വിനോദമേഖലയിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും.  കേരളത്തിലെയും ശ്രീലങ്കയിലെയും തീർഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിച്ച്‌ ടൂറിസം ഇടനാഴിക്ക്‌ രൂപം നൽകും.  സംസ്ഥാനത്തെ സ്‌റ്റുഡന്റ്‌ പൊലീസ്‌, കുടുംബശ്രീ സംവിധാനങ്ങൾ പഠിക്കാൻ ശ്രീലങ്കൻ പ്രതിനിധി സംഘം സംസ്ഥാനത്തെത്തുമെന്നും  ബിജു കർണൻ പറഞ്ഞു.  കോൺസുലേറ്റ്‌ ഉപദേഷ്ടാവ്‌ എ ജയപ്രകാശും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ശ്രീലങ്കൻ കോൺസുലേറ്റ്‌  പുനരാരംഭിക്കുന്നു
സംസ്ഥാനത്തെ ശ്രീലങ്കയുടെ ഓണററി കോൺസുലേറ്റിന്റെ പ്രവർത്തനം  പുനരാരംഭിക്കുന്നു. വെള്ളി പകൽ 3.30ന്‌ തിരുവനന്തപുരത്തെ ഹോട്ടൽ ഹിൽട്ടണിൽ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഉദ്‌ഘാടനംചെയ്യും. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷനാകും. കോൺസലായിരുന്ന ജോമോൻ ജോസഫിന്റെ നിര്യാണത്തെ തുടർന്നാണ്‌ പ്രവർത്തനം നിലച്ചത്‌. ബിജു കർണനെ പുതിയ കോൺസലായി നിയമിച്ചു. വെള്ളയമ്പലത്താണ്‌ കോൺസുലേറ്റ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top