26 April Friday

കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി മംഗളൂരുവിലേക്ക്‌ നീട്ടണം: മന്ത്രി പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

തിരുവനന്തപുരം > കൊച്ചി -ബാംഗ്ളൂർവ്യവസായ ഇടനാഴി മാംഗലൂർക്ക് നീട്ടണമെന്ന് നാഷണൽഇൻഡസ്‌ട്രിയൽ കോറിഡോർ ഡവലപ്മെന്റ് പ്രോഗ്രാം അപ്പക്‌സ് അതോറിറ്റി യോഗത്തിൽ മന്ത്രി പി രാജീവ്‌ ആവശ്യപ്പെട്ടു. കരിപ്പൂർ, കണ്ണൂർ, മാംഗലൂർ എയർപോർട്ടുകൾ കൂടി ഉൾപ്പെടുന്ന പാതയായതിനാൽ ഇടനാഴി നീട്ടുന്നത് ഏറെ പ്രയോജനകരമായിരിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.

വ്യവസായ ഇടനാഴികളുടെ ചുമതലയുള്ള ദേശീയ അതോറിറ്റിയുടെ ആദ്യത്തെ യോഗം ഇന്ന് ഓൺലൈനായി ചേർന്നപ്പോഴാണ് മന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. വ്യവസായ ഇടനാഴിക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുക്കൽ സംസ്ഥാനത്ത് അതിവേഗം പുരോഗമിക്കുകയാണ്. 85% സ്ഥലമേറ്റെടുപ്പും പൂർത്തിയാക്കി. ജൂലൈ 30 നകം ഇത് പൂർണ്ണമായും നിർവ്വഹിച്ച് അന്തിമ മാസ്റ്റർ പ്ളാൻ തയ്യാറാക്കി കേന്ദ്ര സർക്കാർ നൽകേണ്ട മാച്ചിംഗ് ഫണ്ടിന് വേണ്ടി അപേക്ഷ നൽകും.

പദ്ധതിക്ക് പി.എം ഗതിശക്തിയിൽ നിന്നുള്ള സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്. രാജ്യത്തെ 11 വ്യവസായ ഇടനാഴികളിൽ സ്ഥലമേറ്റെടുപ്പ് ഏറ്റവും ഫലപ്രദമായി മുന്നോട്ട് പോകുന്ന സംസ്ഥാനമാണ് കേരളം. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വ്യവസായ മന്ത്രിമാരും പങ്കെടുത്ത യോഗത്തിൽ കേരളത്തിന്റെ പദ്ധതി പുരോഗതി അവതരിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top