25 April Thursday

നോളജ്‌ മിഷൻ മേള: 10,009 പേർക്ക്‌ തൊഴിലായി; ഇന്നുമുതൽ ഓൺലൈൻ മെഗാമേള

സ്വന്തം ലേഖകൻUpdated: Friday Jan 21, 2022

തിരുവനന്തപുരം > കേരള നോളജ്‌ ഇക്കോണമി മിഷൻ തൊഴിൽ മേളകൾ വൻ വിജയത്തിലേക്ക്‌. എറണാകുളം ഒഴികെ 13 ജില്ലയിലും മൂന്നു മേഖലയിലായി നടത്തിയ മേളയിൽ പങ്കെടുത്ത 15,156 ഉദ്യോഗാർഥികളിൽ 10,009 പേർക്ക്‌ തൊഴിൽ ലഭ്യമായി. ഇതിൽ 2023 പേർക്ക്‌ നിയമന ഉത്തരവായി.

മറ്റ്‌ ഉദ്യോഗാർഥികൾക്ക്‌ കമ്പനികൾ നിയമനഉത്തരവ്‌ അയച്ചുതുടങ്ങി. മേളയിൽ പങ്കെടുത്ത 182 പേരെ കമ്പനികൾ ചുരുക്ക പട്ടികയിലും ഉൾപ്പെടുത്തി. കരിയറിൽ ഇടവേളയുണ്ടായ യുവതികൾക്കായാണ്‌ മൂന്ന്‌ മേഖലാമേള സംഘടിപ്പിച്ചത്‌.   895 കമ്പനി പങ്കെടുത്തു.

വെള്ളി മുതൽ ഒരാഴ്‌ച മിഷൻ നേതൃത്വത്തിൽ വെർച്വൽ തൊഴിൽ മേള സംഘടിപ്പിക്കും. ഡിഡബ്‌ള്യുഎംഎസ്‌ പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌തവർക്കാണ്‌ അവസരം. നൈപുണി മേഖല, വിദ്യാഭ്യാസ യോഗ്യത, അനുഭവ പരിചയം സഹിതം പോർട്ടലിൽ രജിസ്‌റ്റർ ചെയ്യാം. ഇത്‌ പൂർത്തിയാക്കി വെർച്വൽ ജോബ്‌ മോഡ്‌ തെരഞ്ഞെടുത്ത്‌ പ്രൊഫൈലുമായി പൊരുത്തപ്പെടുന്ന തൊഴിൽദായകരെ കണ്ടെത്താം. 27 വരെയുള്ള മേളയിൽ പതിനായിരത്തിലധികം തൊഴിൽ അവസരമുണ്ട്‌. www.knowledgemission.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top