17 September Wednesday

ബിജെപിയെ പുറത്താക്കാൻ കോൺഗ്രസ്‌ തന്നെ വേണമെന്നില്ല: കെഎൻഎ ഖാദർ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 4, 2022


കോഴിക്കോട്‌> ബിജെപിയെയും മോദിയെയും  പുറത്താക്കാൻ കോൺഗ്രസ്‌ തന്നെ വേണമെന്നില്ലെന്ന്‌ മുസ്ലിംലീഗ്‌ നേതാവ്‌ കെ എൻ എ ഖാദർ. ആരുമായും സഖ്യമാകാമെന്നതാണ്‌ നിലപാട്‌. മോദിക്കും ബിജെപിക്കും പകരം ആര്‌ പ്രധാനമന്ത്രിയായാലും വിരോധമില്ല. സന്തോഷത്തോടെ സ്വാഗതം ചെയ്യും. കോൺഗ്രസ്‌ തന്നെവേണമെന്ന്‌ നിർബന്ധമില്ല–ഖാദർ പറഞ്ഞു.

 മലപ്പുറം കണ്ണമംഗലത്ത്‌ മുസ്ലിംയൂത്ത്‌ ലീഗ്‌ യോഗത്തിലായിരുന്നു കോൺഗ്രസിന്റെ പ്രസക്തി തള്ളി ലീഗ്‌ നേതാവിന്റെ  അഭിപ്രായപ്രകടനം. കോൺഗ്രസ്‌ ആണ്‌ ബദലെന്ന്‌ പ്രതീക്ഷയില്ലെന്ന്‌ സൂചിപ്പിക്കുന്നതായിരുന്നു മുൻ എംഎൽഎകൂടിയായ ഖാദറിന്റെ വാക്കുകൾ.

‘‘മതേതര പാർടികൾ ഒന്നിച്ചുനിൽക്കണം. എന്നാൽ മോദിക്കും ബിജെപിക്കും പകരം  കോൺഗ്രസ്‌ വന്നാൽ നല്ലത്‌. മമതാബാനർജിയോ ശരത്‌പവാറോ പകരം ആര്‌ വരുന്നതാരായാലും സ്വാഗതംചെയ്യുന്ന നിലപാടാണ്‌ ലീഗിന്‌’’എന്നാണ്‌  ഖാദർ യൂത്ത്‌ലീഗ്‌ പരിപാടിയിൽ പ്രസംഗിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top