28 March Thursday

നാടിന്റെ വികസനത്തിന് ചിലർ തടസ്സം നിൽക്കുന്നു: മന്ത്രി ബാല​ഗോപാൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

തിരുവനന്തപുരം> വിഴിഞ്ഞം പോലുള്ള നാടിന്റെ വികസന പദ്ധതികൾക്ക് തടസ്സം നിൽക്കുന്ന രീതിയിൽ ചിലർ സംസ്ഥാനത്ത് പ്രചാരണം നടത്തുന്നതായി മന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു.  ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ  പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമവും മത്സ്യോത്സവം സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരമുയർത്തുന്നതോടൊപ്പം ജീവിത സുരക്ഷയും സർക്കാർ ഉറപ്പുവരുത്തും.

പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഒരു പ്രവർത്തനവും സർക്കാർ ചെയ്യില്ല. മത്സ്യത്തൊഴിലാളികൾക്കായി ബജറ്റിൽ അനുവദിച്ചതിന്റെ ഇരട്ടി തുക ഇതിനോടകം നൽകി. വിഴിഞ്ഞത്ത് തുറമുഖം വരുന്നതുകൊണ്ട് ചുറ്റിക്കറങ്ങി മീൻപിടിക്കാൻ പോകേണ്ടതിനാൽ അധികമായി മണ്ണെണ്ണ അനുവദിച്ചു. സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയെ ആധുനികവൽക്കരിക്കും.ആഴക്കടൽ മത്സ്യബന്ധനത്തിന്‌ സഹകരണ സംഘങ്ങളിലൂടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സജ്ജരാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമാകുകയാണ്. ഇതിനാവശ്യമായ ആധുനിക യാനങ്ങൾ സംസ്ഥാന സർക്കാർ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.  മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് തുക വിതരണവും മികച്ച സ്റ്റാളുകൾക്കുള്ള  സമ്മാനദാനവും മന്ത്രി നിർവഹിച്ചു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ അധ്യക്ഷനായി. ഫിഷറീസ് വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, മത്സ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. നവംബർ 18ന് ആരംഭിച്ച മത്സ്യോത്സവം മേളയിൽ സെമിനാറുകൾ, ബിസിനസ് മീറ്റുകൾ, മത്സ്യത്തൊഴിലാളി സംഗമങ്ങൾ, മത്സ്യ കർഷകരുടെ സംഗമം,  മത്സ്യത്തൊഴിലാളി വനിതാകൂട്ടായ്മ, കുട്ടികൾക്കായി കിഡ്സ് ഗാല,  കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top