27 April Saturday

മറ്റ് സംസ്ഥാനങ്ങളിലെ പോലുള്ള വിലക്കയറ്റം കേരളത്തിലില്ല: മന്ത്രി കെ എന്‍ ബാലഗോപാല്‍

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

തിരുവനന്തപുരം> മറ്റ് സംസ്ഥാനങ്ങളിലെ പോലുള്ള വിലക്കയറ്റം കേരളത്തിലില്ലെന്നും, ജി എസ് ടി നഷ്ടപ്രകാരം ലഭിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും മന്ത്രി കെഎന്‍ ബാലഗോപാല്‍. കടമെടുപ്പ് പരിധി കുറയ്ക്കുന്നതും മറ്റൊരു പ്രശ്‌നമാണ്.

ഇന്ത്യയിലാകെ വളര്‍ച്ച 8 ശതമാനമാണ്. കേരളത്തിലേത് 12 ശതമാനമാണ്. ജിഎസ്ടി വിഹിതത്തില്‍ വ്യത്യാസം വരുത്തണമെന്നും കേന്ദ്രത്തിന് 40 ശതമാനവും സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനവും എന്ന അനുപാതത്തിലാക്കണമെന്നും മന്ത്രി പറഞ്ഞു .സെസ്, സര്‍ ചാര്‍ജ് എന്നിവ ഒഴിവാക്കണമെന്ന ആവശ്യവും വന്ദേ ഭാരത് ട്രെയിന്‍ അനുവദിക്കണം എന്ന ആവശ്യവും മന്ത്രി ഉന്നയിച്ചു .

 പരമ്പരാഗത വ്യവസായ മേഖല ,തോട്ടം മേഖല, പ്രവാസികള്‍ക്കുള്ള പദ്ധതികള്‍ എന്നിവ പ്രഖ്യാപിക്കണമെന്നും യുജിസി ശമ്പള പരിഷ്‌കരണം ഇതുവരെ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top