29 March Friday

ഇംഗ്ലീഷ്, മലയാളം പത്രപ്രവര്‍ത്തന മേഖലയില്‍ കനപ്പെട്ട സംഭാവനകള്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകനാണ് കെ എം റോയ്: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

തിരുവനന്തപുരം>  പല പതിറ്റാണ്ടുകള്‍ ഇംഗ്ലീഷ് പത്രപ്രവര്‍ത്തനത്തിനും മലയാള പത്രപ്രവര്‍ത്തനത്തിനും  കനപ്പെട്ട സംഭാവനകള്‍ നല്‍കിയ പ്രഗത്ഭ മാധ്യമപ്രവര്‍ത്തകനെയാണ് കെഎം റോയിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രദ്ധേയനായ വാര്‍ത്താ  ഏജന്‍സി റിപ്പോര്‍ട്ടര്‍, പംക്തികാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം കെ എം റോയ് നല്‍കിയ സംഭാവനകള്‍ കേരളത്തിന് പൊതുവില്‍ വിലപ്പെട്ടതായിരുന്നു.

പൊതു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും  സംശുദ്ധി നിലനിര്‍ത്തണമെന്ന കാര്യത്തില്‍ നിഷ്‌കര്‍ഷ ഉണ്ടായിരുന്ന കെ എം റോയ്, തന്റെ ആ നിലപാട് എഴുത്തുകളില്‍ ഏറെ പ്രതിഫലിപ്പിച്ചു. അത് സമൂഹത്തിന് ഏറെ മാര്‍ഗ്ഗനിര്‍ദ്ദേശമാവുകയും ചെയ്തു.

 അപഗ്രഥനാത്മകമായ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ ജനങ്ങളുടെ അറിയാനുള്ള സ്വാതന്ത്ര്യത്തെ വലിയതോതില്‍ ശക്തിപ്പെടുത്തുന്ന രീതിയിലുള്ളതായിരുന്നു.  നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ  നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top