തിരുവനന്തപുരം> പ്രശസ്‌ത സാമ്പത്തിക വിദഗ്ധനും കൊച്ചി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് മുന്‍ ഡയറക്ടറുമായ പ്രൊഫ. കെ കെ ജോര്‍ജിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
പബ്ലിക്ക് ഫിനാന്‍സിലും കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലും രാജ്യത്തെ വിദഗ്ധരില്‍ ഒരാളായിരുന്ന അദ്ദേഹത്തിന്റെ കേരള വികസന മാതൃകയെപ്പറ്റിയുള്ള പഠനങ്ങള്‍ ശ്രദ്ധേയമാണ്. കേരളത്തിന്റെ വൈജ്ഞാനിക മേഖലക്ക് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..