20 April Saturday

VIDEO - ആ പോരാട്ടത്തിൽ പിറന്നത്‌ ചരിത്രം; 1973 ൽ കിളിമാനൂർ പൊലീസ്‌ സ്‌റ്റേഷനിൽ നടന്നത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

1973 ലാണ് കേരളത്തെ ഞെട്ടിച്ച ആ സംഭവം കിളിമാനൂർ പൊലീസ്‌ സ്റ്റേഷനിൽ നടന്നത്. സിനിമ കാണാൻ പോയ രണ്ടു സ്‌ത്രീകളെ കസ്റ്റഡിയിലെടുത്ത് പൊലീസുകാർ സ്റ്റേഷനിൽ വെച്ചു പീഡിപ്പിച്ചു. അതിലൊരു സ്‌ത്രീ പിറ്റേന്ന് ആത്മഹത്യ ചെയ്‌തു. അന്ന്‌ കരുണാകരനാണ്‌ ആഭ്യന്തരമന്ത്രി സി അച്യുതമോനോൻ മുഖ്യമന്ത്രിയും.  വിഷയം നിയമസഭയിലും പാർലമെന്റിലും സർക്കാരിനെ പ്രതിക്കൂട്ടിലാക്കി. സിപിഐ എം കിളിമാനൂർ ഏരിയ സമ്മേളനത്തോടനുബന്ധിച്ച്‌ പുറത്തിറക്കിയ വീഡിയോയിലാണ്‌  സംഭവം വീണ്ടും ഓർമ്മിപ്പിയ്‌ക്കുന്നത്‌. അന്ന് പീഡനത്തിനിരയായവരിൽ ഒരാൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു. അവരുടെ വാക്കുകളുമുണ്ട്‌ വീഡിയോയിൽ.

1973ലാണ് കേരളത്തെ ഞെട്ടിച്ച ആ സംഭവം കിളിമാനൂർ സ്റ്റേഷനിൽ നടന്നത്. സിനിമ കാണാൻ പോയ രണ്ടു സ്‌ത്രീകളെ കസ്റ്റഡിയിലെടുത്ത് പൊലീസുകാർ സ്റ്റേഷനിൽ വെച്ചു പീഡിപ്പിച്ചു. അതിലൊരു സ്‌ത്രീ പിറ്റേന്ന് ആത്മഹത്യ ചെയ്‌തു.  സ്വാഭാവികമായും സർക്കാർ പൊലീസുകാർക്കൊപ്പമായിരുന്നു.  

കിളിമാനൂരിലെ സിപിഐ എം നേതാക്കൾ പ്രശ്‌നമേറ്റെടുത്തു. പീഡനത്തിനിരയായവരിൽ ജീവിച്ചിരിക്കുന്ന സ്‌ത്രീയെയും കൊണ്ട് അവർ പാർടി നേതൃത്വത്തെ \സമീപിച്ചു. എകെജിയുടെ നേതൃത്വത്തിൽ സിപിഐ എം നേതാക്കൾ കിളിമാനൂരിലെത്തി. മഹിളാ ഫെഡറേഷന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ചും ധർണയും നടത്തി. ധർണ ഉദ്ഘാടനം ചെയ്‌തത് കെ ആർ ഗൗരിയമ്മ.

സമരം രൂക്ഷമായതോടെ എകെജിയുടെ സാന്നിധ്യത്തിൽ പൊലീസുകാരെ ഐഡന്റിഫിക്കേഷൻ പരേഡിനു വിധേയനാക്കേണ്ടി വന്നു. കുറ്റക്കാരനായ പൊലീസുകാരനെ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്‌തു. വിഷയം നിയമസഭയിലും പാർലമെന്റിലും സർക്കാരിനെ പ്രതിക്കൂട്ടിലാക്കി. നിയമസഭയിൽ വി എസ് അച്യുതാനന്ദനും കെ ആർ ഗൗരിയമ്മയും സർക്കാരിനെതിരെ ആഞ്ഞടിച്ചു. എകെജിയുടെ വാക്കുകൾ പാർലമെന്റ് ഞെട്ടലോടെ കേട്ടു.

ഈ സംഭവത്തെ തുടർന്നാണ് സ്‌ത്രീകളെ അഞ്ചു മണിയ്‌ക്കു ശേഷം ലോക്കപ്പിൽ പാർപ്പിക്കരുത് എന്ന് കർശനമായി നിർദ്ദേശിക്കുന്ന ഉത്തരവ് പുറത്തിറങ്ങിയത്. അന്ന് പീഡനത്തിനിരയായവരിൽ ഒരാൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു. അവരുടെ വാക്കുകളാണ് വീഡിയോയിൽ. അന്നത്തെ സമരത്തിന് നേതൃത്വം നൽകിയ മഹിളാ ഫെഡറേഷൻ നേതാവ് തുളസീഭായി ടീച്ചറും എകെജിയുടെ നേതൃത്വത്തിൽ നടന്ന ഇടപെടലുകൾ പാർടി ഏരിയാ കമ്മിറ്റി അംഗം കെ രാജേന്ദ്രനും വിശദീകരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top