08 May Wednesday

മസാല ബോണ്ട്‌: ഇഡി എതിർസത്യവാങ്‌മൂലം നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

കൊച്ചി > മസാല ബോണ്ടുകൾ ഇറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്യലിന് ഹാജരാകാൻ നൽകിയ സമൻസുകൾ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്‌ നൽകിയ ഹർജിയിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) എതിർസത്യവാങ്‌മൂലം നൽകി.

ഒന്നരവർഷമായി ബുദ്ധിമുട്ടിക്കുകയാണെന്ന്‌ ആരോപിച്ച് കിഫ്ബി നൽകിയ ഹർജിയിലും ഇഡിയുടെ കൊച്ചി സോണൽ അസി. ഡയറക്ടർ സുരേന്ദ്ര ജി കവിത്കർ സത്യവാങ്‌മൂലം നൽകി. കേസ്‌ 28ന്‌ പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top