19 April Friday

നഴ്‌സിങ് പഠനത്തിന്‌ പരമാവധി
സ്ഥാപനങ്ങൾ തുടങ്ങും : മന്ത്രി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2022


കൊച്ചി
നഴ്‌സിങ് മേഖലയിൽ പരമാവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌ പറഞ്ഞു. ലോകത്തിന്റെ പലഭാഗങ്ങളിലായി അവർക്ക്‌ അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണിത്‌. കേരള ഗവ. നഴ്‌സസ്‌ അസോസിയേഷൻ (കെജിഎൻഎ) 65–-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സൗഹൃദസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെജിഎൻഎ സംസ്ഥാന പ്രസിഡന്റ്‌ സി ടി നുസൈബ അധ്യക്ഷയായി. ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ, സംസ്ഥാന ട്രഷറർ എൻ ബി സുധീഷ്‌ കുമാർ, എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്‌കുമാർ, കെഎസ്‌ടിഎ ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ, സിസിജിഇഡബ്ല്യു ജനറൽ സെക്രട്ടറി വി ശ്രീകുമാർ, കെജിഒഎ ജനറൽ സെക്രട്ടറി ഡോ. എസ്‌ ആർ മോഹനചന്ദ്രൻ, കെഎസ്‌ഇഎ ജനറൽ സെക്രട്ടറി കെ എൻ അശോക്‌കുമാർ, കെഎംസിഎസ്‌യു ജനറൽ സെക്രട്ടറി പി സുരേഷ്‌, പിഎസ്‌സിഇയു ജനറൽ സെക്രട്ടറി ബി ജയകുമാർ, കെഎൽഎസ്‌എസ്‌എ ജനറൽ സെക്രട്ടറി എസ്‌ സതികുമാർ, എകെജിസിടി ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ്‌ റഫീഖ്‌ തുടങ്ങിയവർ സംസാരിച്ചു.

വൈകിട്ട്‌ നാലിന്‌ സമ്മേളന നഗരിയിൽനിന്ന്‌ ആയിരത്തോളം നഴ്‌സുമാർ പങ്കെടുത്ത പ്രകടനം സെന്റ്‌ ആൽബർട്‌സ്‌ കോളേജിനുമുന്നിലൂടെ ടൗൺഹാളിൽ അവസാനിച്ചു. വൈകിട്ട്‌ അഞ്ചിന്‌ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (ടൗൺഹാൾ പരിസരം) ചേർന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. സി ടി നുസൈബ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സിഐടിയു ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ്‌, ടി സുബ്രഹ്മണ്യൻ, ഉണ്ണി ജോസ്‌ തുടങ്ങിയവർ സംസാരിച്ചു. സമാപനദിവസമായ ചൊവ്വ രാവിലെ ഒമ്പതിന്‌ നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top