26 April Friday

ഹെെറേഞ്ചിലും ഫുൾറേഞ്ച്

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

അടിമാലി
ദേവികുളത്തെ കൊരങ്ങാട്ടിയും സൂര്യൻകുടിയും തലമാലിയും കുതിരയളയും തുമ്പിപ്പാറക്കുടിയുമെല്ലാം ഇപ്പോൾ ഓൺലൈനിലാണ്. കാടും മലയും പുഴയും കടന്ന് കെ ഫോൺ ടെക്നീഷ്യന്മാർ കുടിയിലെ മൂപ്പന്മാരുടെ വീടുകളിൽ മോഡവും നെറ്റ് കണക്ഷനും നൽകി.

കെ ഫോൺ വഴി കേരള വിഷൻ മീഡിയനെറ്റിന്റെ സഹായത്തോടെയാണ് സംസ്ഥാന സർക്കാരിന്റെ സ്വപ്‌നം കുടികളിൽ പൂവണിയുന്നത്. ദേവികുളം താലൂക്കിലെ അടിമാലി പഞ്ചായത്തിൽ ആദ്യ കണക്ഷൻ കൊരങ്ങാട്ടി ആദിവാസി കോളനി ഊരുമൂപ്പൻ പി കെ ബിനുമോന് മോഡവും കണക്ഷനും നൽകി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സി ഡി ഷാജി ഉദ്ഘാടനം ചെയ്തു. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ പി എസ് സിബി നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top