01 December Friday
മികച്ച കേബിൾ ഓപ്പറേറ്റർമാർക്ക്‌ റേറ്റിങ്‌

കെ ഫോൺ കുതിക്കുന്നു ; 1,34,000 കണക്‌ഷൻ നൽകി , ആയിരത്തോളം കേബിൾ ഓപ്പറേറ്റർമാർ പദ്ധതിയുടെ ഭാഗമായി

മിൽജിത്‌ രവീന്ദ്രൻUpdated: Friday Sep 22, 2023

 

തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ വഴി 1,34,000 ഗാർഹിക, വാണിജ്യ ഉപയോക്താക്കൾക്ക്‌ ഇന്റർനെറ്റ്‌ കണക്‌ഷൻ നൽകി. ബിപിഎൽ വിഭാഗത്തിനു നൽകുന്ന സൗജന്യ കണക്‌ഷനു പുറമെയാണിത്‌. 14,000 റേഷൻകടകളിലും സപ്ലൈകോയുടെ 2000 ഷോപ്പുകളിലും ഇതിനകം കണക്‌ഷൻ നൽകി.

കേബിൾ ഓപ്പറേറ്റർമാർവഴിയാണ്‌ വാണിജ്യ കണക്‌ഷൻ നൽകുന്നത്. 3300 കേബിൾ ഓപ്പറേറ്റർമാരാണ്‌ പദ്ധതിയുടെ ഭാഗമാകാൻ അപേക്ഷ നൽകിയിട്ടുള്ളത്‌. ഇതിൽ ആയിരത്തോളം ഓപ്പറേറ്റർമാരുമായി കെ ഫോൺ ധാരണപത്രം ഒപ്പുവച്ചു. ദിവസം 9000 കണക്‌ഷൻ നൽകാനാകുമെന്നാണ് പ്രതീക്ഷയെന്ന് കെഎസ്‌ഐടിഐഎൽ എംഡി ഡോ. സന്തോഷ്‌ ബാബു പറഞ്ഞു. കേബിൾ ഓപ്പറേറ്റർമാർക്ക്‌ സ്റ്റാർ റേറ്റിങ്‌ നൽകും. കണക്‌ഷൻ നൽകുന്ന സമയം, വേഗം എന്നിവയെ അടിസ്ഥാനമാക്കിയാകും ഇത്. റേറ്റിങ്ങിന്‌ അനുസരിച്ച്‌ ഇൻസെന്റീവും നൽകും.

ഈ വർഷം ബിപിഎൽ വിഭാഗത്തിലെ 2.5 ലക്ഷം പേർക്ക്‌ സൗജന്യ കണക്‌ഷൻ നൽകും. തദ്ദേശസ്ഥാപനങ്ങളിൽനിന്ന്‌ ലഭിക്കുന്ന പട്ടിക അനുസരിച്ചാണ്‌ ബിപിഎൽ വിഭാഗങ്ങൾക്ക്‌ കണക്‌ഷൻ നൽകുന്നത്‌. മറ്റു ഗാർഹിക, വ്യാപാര കണക്‌ഷൻ ലഭിക്കാൻ ‘എന്റെ കെ ഫോൺ’ ആപ്പുവഴിയോ KFon.in എന്ന വെബ്‌സൈറ്റ്‌ വഴിയോ രജിസ്റ്റർ ചെയ്യണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top