26 April Friday
ഉദ്‌ഘാടനം തിങ്കളാഴ്‌ച

ഡിജിറ്റൽ കേരളത്തിന് 
കരുത്തേകാൻ കെ ഫോൺ

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023


തിരുവനന്തപുരം
കേരളത്തിന്റെ ഇന്റർനെറ്റ് കുതിപ്പിന്‌ പുതുവേഗം നൽകുകയും ഡിജിറ്റൽ അന്തരം ഇല്ലാതാക്കുകയും ചെയ്യുന്ന കെ ഫോൺ പദ്ധതി തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ആദ്യ ഘട്ടത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 14,000 വീട്ടിലും മുപ്പതിനായിരത്തിൽപ്പരം സർക്കാർ സ്ഥാപനത്തിലും ഇന്റർനെറ്റ് സേവനം ലഭ്യമാകും.

വൈകിട്ട്‌ നാലിന്‌ നിയമസഭാ കോംപ്ലക്സിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ കെ –-ഫോൺ കൊമേഴ്‌സ്യൽ വെബ്പേജ്‌ ധനമന്ത്രി കെ എൻ ബാലഗോപാലും മൊബൈൽ ആപ്ലിക്കേഷൻ തദ്ദേശ മന്ത്രി എം ബി രാജേഷും ഉദ്‌ഘാടനം ചെയ്യും. കെ–-ഫോൺ മോഡം വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അവതരിപ്പിക്കും. കെ –-ഫോൺ ഉപയോക്താക്കളുമായി മുഖ്യമന്ത്രി സംവദിക്കും.

ആദ്യഘട്ടത്തിൽ നിയമസഭാ മണ്ഡലത്തിൽ 100 വീട്ടിലാണ്‌ കണക്‌ഷൻ. കേരളത്തിലുടനീളം 40 ലക്ഷത്തോളം കണക്‌ഷൻ നൽകാൻ അടിസ്ഥാന സൗകര്യം ഒരുക്കി. 20 എംബിപിഎസ് വേഗതയിൽ മുതൽ ഇന്റർനെറ്റ്  ഉപയോഗിക്കാം. വേഗത വർധിപ്പിക്കാനുമാകും. 26,492 സർക്കാർ ഓഫീസിൽ ഇൻസ്റ്റലേഷൻ പൂർത്തിയാക്കി. 17,354 ഓഫീസിൽ കണക്‌ഷൻ നൽകി. ഈമാസം അവസാനത്തോടെ ലഭിച്ച പട്ടികയനുസരിച്ച് എല്ലാ സർക്കാർ സ്ഥാപനത്തിലും കണക്‌ഷൻ നൽകും. ഏഴായിരത്തിലധികം വീട്ടിൽ കേബിളിട്ടു. ആയിരത്തിലധികം  കണക്‌ഷൻ നൽകി. ആഗസ്‌തോടെ വാണിജ്യ കണക്‌ഷനിലേക്ക്‌ കടക്കും. ആദ്യവർഷം രണ്ടരലക്ഷം വാണിജ്യ കണക്ഷൻ നൽകാനാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top