19 March Tuesday

7 മാസം; ഇരട്ടി വില; 100 കടന്ന്‌ മണ്ണെണ്ണ

സുനീഷ്‌ ജോUpdated: Sunday Jul 3, 2022

തിരുവനന്തപുരം
സംസ്ഥാനത്തിന്‌ അർഹമായ  മണ്ണെണ്ണ വിഹിതം തുടർച്ചയായി വെട്ടിക്കുറക്കുന്നതിനിടെ    വിലവർധിപ്പിച്ചും കേന്ദ്ര  പ്രഹരം. ഏഴു മാസത്തിനിടെ റേഷൻ മണ്ണെണ്ണ  വില കേന്ദ്ര സർക്കാർ ഇരട്ടിയാക്കി വർധിപ്പിച്ചു. ഒറ്റടയിക്ക്‌ 14 രൂപ വർധിപ്പിച്ചതോടെ വില  ലിറ്ററിന്‌ 102 രൂപയായി. അടുത്ത മൂന്നു മാസത്തെ വില എണ്ണക്കമ്പനികൾ വർധിപ്പിച്ചപ്പോഴാണ് വില 100 രൂപ കടന്നത്.

   കഴിഞ്ഞ നവംബറിൽ  ലിറ്ററിന്‌ 45.55 രൂപയായിരുന്നു. മേയ്‌ മാസം ഒരു ലിറ്ററിന്‌  84 രൂപയായും ജൂണിൽ നാലു രൂപ കൂട്ടി 88 രൂപയുമാക്കി. ഇതേസമയം, സംസ്ഥാന സർക്കാർ വില വർധിപ്പിച്ചില്ല.  ഇപ്പോഴും 84 രൂപയ്ക്കാണ് റേഷൻ കടകളിലൂടെ സബ്സിഡി മണ്ണെണ്ണ വിതരണം ചെയ്യുന്നത്‌. സ്റ്റോക്ക് തീരുന്നതുവരെ ഈ വിലയ്ക്ക്  കാർഡുടമകൾക്ക് മണ്ണെണ്ണ  നൽകാനാണ്‌ തീരുമാനം.

  വൈദ്യുതീകരിച്ച വീടുള്ള കാർഡുടമയ്‌ക്ക്‌ ഒരു ലിറ്ററും വൈദ്യുതീകരിക്കാത്ത വീട്ടിലെ കാർഡുടമയ്‌ക്ക്‌ നാലു ലിറ്ററും നൽകണമെങ്കിൽ സംസ്ഥാനത്തിന്‌ മാസം 9276 കിലോ ലിറ്റർ മണ്ണെണ്ണ വേണം.   
സർക്കാരിനു കീഴിൽ രജിസ്‌റ്റർ ചെയ്‌ത  14,481 മത്സ്യബന്ധന യാനങ്ങൾക്കായി   മാസം 8398 കിലോ ലിറ്റർ മണ്ണെണ്ണ വേണം.ഇതിനു പുറമെ  കാർഷികാവശ്യങ്ങൾക്ക്‌ 8184 കിലോ ലിറ്റററും ആവശ്യമാണ്‌. ഈ സാഹചര്യത്തിലും ആവശ്യമുള്ളതിന്റെ നാലിലൊന്നു മാത്രമാണ്‌ കേന്ദ്രം അനുവദിക്കുന്നത്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top